മോസ്കോ: ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളും റഷ്യന്‍ പ്രസിഡന്റുമായ വ്ളാദിമിര്‍ പുടിന് വീണ്ടും വിവാഹിതനാവാന്‍ പോകുന്നുവെന്ന് വിവരം.മോസ്കോയില്‍, വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പുടിന് തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്. 1983ല്‍ ല്യൂഡ്മില്ല പുടിനയെ വിവാഹം കഴിച്ച പുടിന് 2013ല്‍ വിവാഹമോചനം നേടി. റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്സ് താരം അലീന കബേവയാകുമെന്നാണ് അഭ്യൂഹം. എയര്‍ ഹോസ്റ്റസായിരിക്കെയാണു ല്യൂഡ്മിലയെ പുടിന് വിവാഹം കഴിച്ചത്. 30 വര്‍ഷ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹശേഷം ല്യൂഡ്മില ജോലി ചെയ്യണമെന്നു പുടിന് ആഗ്രഹിച്ചിരുന്നില്ല.പ്രഥമവനിതയെന്ന സ്ഥാനം ല്യൂഡ്മിലയും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടൊപ്പം പുടിന്റെ ജോലിയോടുള്ള അമിത താല്പര്യവും വേര്‍പിരിയലിനു കാരണമായി. ഉസ്ബെക്കിസ്ഥാനിലാണു അലീന ജനിച്ചത്. 2004ലെ ഒളിക്സിലാണ് അലീന സ്വര്‍ണം നേടി. 10 വര്‍ഷമായി അലീനയും പുടിനും തമ്മില്‍ പ്രണയത്തിലാണെന്നും പുടിന്റെ വിവാഹമോചനത്തിന് കാരണം ഈ പ്രണയമാണെന്നും അഭ്യൂഹമുണ്ട്.
Read More