ഏഴു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്നു കരുതിയ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തി. ഇപ്പോള്‍ 21 വയസുള്ള യുവതിയെ യു.പിയിലെ ഹാഥ്റസില്‍നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന കേസില്‍ ജയിലിലായ പ്രതിയുടെ കുടുംബാംഗങ്ങള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന യുവതി ഹാഫ്റസില്‍ ജീവിച്ചിരിപ്പുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നുമായിരുന്നും പ്രതികളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും യുവതിയെ കണ്ടെത്തുന്നതും. 2015-ലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുടെ അയല്‍വാസിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എഫ്.ഐ.ആറിട്ട് നടപടി ആരംഭിച്ച പോലീസ് കൊലപാതകം, തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടി പതിനാലുകാരിയായതിനാല്‍ പോക്സോയും പ്രതിക്കെതിരെ ചുമത്തിയിരുന്നു. നിലവില്‍ ഇയാള്‍ ജയിലിലാണ്. പ്രതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ജീവനോടെ…
Read MoreTag: alive
ദയവായി എല്ലാവരും പിരിഞ്ഞു പോകണം മരിച്ചയാള്‍ തിരിച്ചെത്തിയിട്ടുണ്ട് ! തന്റെ മരണവാര്‍ത്തയെക്കുറിച്ച് ഗുസ്തി താരം നിഷ ദഹിയ പറയുന്നതിങ്ങനെ…
ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചുവെന്ന വാര്‍ത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വ്യാപകമായി പ്രചരിച്ച ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി ‘മരിച്ചയാള്‍’ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നിഷ വ്യാജ വാര്‍ത്തക്കെതിരേ പ്രതികരിച്ചത്. ‘ദേശീയ സീനിയര്‍ ചാംപ്യന്‍ഷിപ്പിനായി നിലവില്‍ ഗോണ്ടയിലാണ് ഞാന്‍. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാര്‍ത്തകളാണ്. ഞാന്‍ സുഖമായിരിക്കുന്നു.’ -ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമുള്ള വീഡിയോയില്‍ നിഷ അറിയിച്ചു. നേരത്തേ, നിഷയും സഹോദരന്‍ സൂരജും ഹരിയാന സോനിപത്തിലുള്ള സുശീല്‍കുമാര്‍ ഗുസ്തി അക്കാഡമിയില്‍ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വെടിവയ്പ്പില്‍ ഇവരുടെ മാതാവ് ധന്‍പതിക്കും ഗുരുതരമായി പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍, 65 കിലോഗ്രാം വിഭാഗത്തില്‍ കഴിഞ്ഞ…
Read More