സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി.കെ ശശിയ്ക്ക് പിടിവള്ളിയായി ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ. ഇതേത്തുടര്‍ന്ന് ശശിയ്ക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യം ആലോചനയ്ക്കു വെച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യൂണിവേഴ്സല്‍ കോപ്പറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി. സിപിഎം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്. സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലും ചര്‍ച്ച ചെയ്തത്. സാമ്പത്തിക ഇടപാടില്‍ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ്…
Read MoreTag: allegations
ഞാന്‍ ആര്‍ക്കും പണം കൊടുക്കാനില്ല ! വ്യാജപരാതി നല്‍കിയവര്‍ക്കെതിരേ കേസു കൊടുക്കുമെന്ന് ധര്മജന് ബോള്‍ഗാട്ടി…
പണത്തട്ടിപ്പ് ആരോപണത്തില്‍ താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെ തനിക്കെതിരേ വ്യാജ പരാതി നല്കിയ ആള്‍ക്കെതിരേയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരേയും കേസ് കൊടുക്കുമെന്നും വ്യക്തമാക്കി നടന് ധര്മജന് ബോള്‍ഗാട്ടി. ധര്‍മജന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ആരുടെയെങ്കിലും കൈയില്‍ നിന്ന് പണമോ ചെക്കോ വാങ്ങിയതിന്റെ തെളിവ് ഉണ്ടെങ്കില്‍ പലിശ സഹിതം പണം തിരികെ നല്‍കും. ഈ കേസില്‍ വ്യവഹാരപരമായി ഞാന്‍ ഒരു പങ്കാളിയില്ല. ഇതുവരെ ഒരാളുടെയും അഞ്ച് പൈസ പോലും ഞാന്‍ വെട്ടിച്ചിട്ടില്ല. എഫ്ഐആറില്‍ ഞാന്‍ എങ്ങനെ ഭാഗഭാക്കാകും എന്ന് മനസിലാകുന്നില്ല. മോഹന്‍ലാല്‍ ഉള്‍പ്പടെ എത്രയോ പേര് ബ്രാന്‍ഡിന്റെ പേരില്‍ നടക്കുന്നുണ്ട്. അവയില്‍ ഒരു സ്ഥാപനം ചീത്തയായാല്‍ മോഹന്‍ലാലിനെതിരേ കേസ് കൊടുക്കുകയാണോ ചെയ്യുന്നത്. എന്റെ കൂട്ടുകാര്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ബ്രാന്ഡ്അംബാസഡറായ എനിക്കെതിരെയല്ലല്ലോ കേസ് കൊടുക്കേണ്ടത്. ധര്മജന് പറഞ്ഞു.
Read Moreമലപ്പുറത്ത് കുടുംബശ്രീകള്‍ പിരിച്ചുവിടുമെന്ന് ഭീഷണി; കുട്ടനാട്ടില്‍ പ്രളയ ബാധിത വായ്പ നിഷേധിച്ചു; വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ പലര്‍ക്കും നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ ഇങ്ങനെ…
പുതുവര്‍ഷ ദിനത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി വിവാദങ്ങള്‍ കത്തുന്നു. വനിതാമതിലിനെച്ചൊല്ലി ഏറ്റവും കഷ്ടത അനുഭവിക്കുന്നത് കുടുംബശ്രീ അംഗങ്ങളാണ്. പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കാത്തതിന്റെ പേരില്‍ കുട്ടനാട്ടില്‍ പ്രളയബാധിതര്‍ക്ക് വായ്പ നിഷേധിച്ചെന്ന ആരോപണത്തിന് പിന്നാലെ മലപ്പുറത്ത് കുടുംബശ്രീ പിരിച്ചുവിടുമെന്ന പ്രചരണവും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെ വിവാദത്തിലാക്കിയിരിക്കുകയാണ്. വനിതാമതിലിന്റെ പേരില്‍ വായ്പ നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി കുട്ടനാട്ടിലെ കൈനകരിലെ ശ്രീദുര്‍ഗ്ഗ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് വായ്പ നിഷേധിക്കപ്പെട്ടത്. മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ പേര് ഉള്‍പ്പെട്ട പട്ടിക കൊടുത്തില്ല എന്ന കാരണം പറഞ്ഞാണ് വായ്പ നിഷേധിച്ചതെന്നാണ് ആരോപണം. എന്നാല്‍ ആരോപണം സിഡിഎസ് ചെയര്‍പേഴ്സണ്‍ തള്ളി. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം പലിശരഹിത വായ്പ നല്‍കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രൂപ്പിലെ പത്തു പേരുടെ വിവരങ്ങളടങ്ങിയ അപേക്ഷയുമായി മായ, ഓമന എന്നിവരാണ് എത്തിയത്. എന്നാല്‍ ഇവരുടെ അപേക്ഷയില്‍ വനിതാമതിലില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നല്‍കിയില്ല എന്ന കാരണം പറഞ്ഞ്…
Read More