ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം. രോഗനിർണയംരോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്. രോഗികള്‍ പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക)…
Read MoreTag: allergies
രോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം. കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം. ഏതു ഭാഗത്തെയും ബാധിക്കുമോ?അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്ക ള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമായതിനാല്‍,…
Read Moreരോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-1; അലർജി ഒരു തോന്നലാണോ?
ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അതിസൂക്ഷ്മമായ ഒരു സന്തുലിതാവസ്ഥയിലാണ്. അതിനുള്ളില്‍ തന്നെ ജീവിതം മരണവുമായി സന്തുലിതമായിരിക്കണം. എല്ലാ ജീവജാലങ്ങളും വ്യവസ്ഥിതിയില്‍ ചില സമയത്ത് വേട്ടക്കാരായും ചില സമയത്ത് ഇരയായും (പോഷക ഉറവിടങ്ങള്‍) നിലനില്ക്കുന്നു. നിര്‍ജീവമായ ജൈവവസ്തുക്കളെ ഒരു പോഷക സ്രോതസായി പരിസ്ഥിതിയിലേക്ക് വീണ്ടും കൊണ്ടുവരുന്നതിന് സൂക്ഷ്മാണുക്കള്‍ ആവാസവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇങ്ങനെ ഉള്ള ആതിഥ്യക്ഷേമത്തിനുള്ള ഉത്കണ്ഠയ്ക്കുള്ള കഴിവ് സൂക്ഷ്മാണുക്കള്‍ക്ക് ഇല്ല. ഒരു ജീവിയുടെ ജീവിതകാലത്ത് അത്തരം പ്രതികൂല അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനുള്ള കഴിവ് നല്‍കുക എന്നതാണ് ശരീര പ്രതിരോധ വ്യവസ്ഥയുടെ (Immune System) ജോലി. കൂടാതെ, രോഗപ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക നിരീക്ഷണം നടത്തുക എന്നതാണ്. അതായത്, ആവാസ വ്യവസ്ഥയ്ക്കുള്ളില്‍ കണ്ടുമുട്ടുന്ന വിവിധ വസ്തുക്കളെയും സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്തുന്നതും പ്രയോജനകരവുമായവയും എന്നു തരം തിരിക്കുക. ഈ പ്രക്രിയയ്ക്ക് പ്രധാനമായ ഒരു ഘടകം ശരീരത്തിന്റെ സ്വന്തം കോശങ്ങളെയും പുറത്തു നിന്നുള്ള വസ്തുക്കളേയും…
Read More