പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയിട്ടും തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ഥിനിയ്ക്ക് സഹായഹസ്തവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന്. ആലപ്പുഴ കലക്ടര്‍ വിആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയിലാണ് അല്ലു അര്ജുന് വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആര് ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്ജുന് ഏറ്റെടുത്തത്. പ്ലസ്ടു 92% മാര്‍ക്കോടെ വിജയിച്ചു. എന്നിട്ടും തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായമഭ്യര്‍ഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടര്‍ന്ന് മാനേജ്മെന്റ് സീറ്റില്‍ തുടര്‍പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്‍ഥിനി. ഇതേത്തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജില്‍ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനച്ചെലവിന് ഗതിയില്ലാത്തതിനാല്‍ സഹായം തേടി വിദ്യാര്‍ഥിനിയും കുടുംബവും കലക്ടറെ സമീപിക്കുകയാണ്. തുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ച കലക്ടര്‍…
Read MoreTag: allu arjun
എങ്ങനെ അല്ലു അര്‍ജുനായി ! തെലുങ്ക് സൂപ്പര്‍താരത്തിന്റെ ശബ്ദമാകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ജിസ് ജോയി;വീഡിയോ കാണാം…
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം അല്ലു അര്‍ജുന് കേരളത്തിലും നിരവധി ആരാധകരാണുള്ളത്. അല്ലുവിന്റെ ആര്യ,ഹാപ്പി തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ഹിറ്റായിരുന്നു. എന്നാല്‍ അല്ലുവിന്റെ ശബ്ദമായി മലയാളികളുടെ മനസ്സില്‍ പതിഞ്ഞത് മറ്റൊരാളുടെ ശബ്ദമായിരുന്നു. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ജിസ് ജോയിയാണ് അല്ലുവിന് മലയാളത്തില്‍ ശബ്ദം നല്‍കിക്കൊണ്ടിരുന്നത്. മുമ്പ് ഇത് അധികം ആളുകള്‍ക്ക് അറിയില്ലായിരുന്ന വസ്തുതയായിരുന്നെങ്കിലും ഇപ്പോള്‍ ഒട്ടു മിക്ക മലയാള സിനിമാപ്രേമികള്‍ക്കും ഇക്കാര്യം അറിയാം. അല്ലുവിന്റെ ശബ്ദമാകാനുള്ള സാഹചര്യത്തെക്കുറിച്ചും തന്റെ സിനിമജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ജിസ് ജോയ് ഇപ്പോള്‍…
Read Moreഅല്ലു അര്‍ജുന്റെ ‘ബുട്ട ബൊമ്മ’ ചലഞ്ച് ഏറ്റെടുത്ത് ഡേവിഡ് വാര്‍ണര്‍ ! വാര്‍ണറും ഭാര്യയും ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറലാകുന്നു…
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നായകനായി എത്തിയ അല വൈകുണ്ഠപുരംലോ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘ബുട്ട ബൊമ്മ’യാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പാട്ടിനു ചുവടു വയ്ക്കുന്ന വീഡിയോ പോസ്റ്റു ചെയ്യുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഈ ഡാന്‍സ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ടിക്ക ടോക്കിലാണ് വാര്‍ണറും ഭാര്യയും ചേര്‍ന്ന് ബുട്ട ബൊമ്മ ഡാന്‍സ് കളിച്ചത്. മകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡേവിഡ് ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു വരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ അല വൈകുണ്ഠപുരംലോ മലയാളത്തിലും മൊഴി മാറ്റം ചെയ്ത് റിലീസിനെത്തിയിരുന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയായെത്തിയത്. മലയാളത്തിന്റെ…
Read Moreനിനക്കിനിയും മതിയായില്ല അല്ലേ ? അല്ലു അര്‍ജുനു നേരെ കണ്ണിറുക്കി ഗണ്‍കിസ് നല്‍കി പ്രിയാവാര്യര്‍; നാണത്തോടെ പൊട്ടിച്ചിരിച്ച് അല്ലുവും; വീഡിയോ വൈറലാകുന്നു…
പുറത്തിറങ്ങാനിരിക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്‌നസുന്ദരിയായ താരമാണ് പ്രിയാ വാര്യര്‍. ബോളിവുഡിലടക്കം നടിക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം തന്റെ പ്രിയ നടനായ അല്ലു അര്‍ജ്ജുന് നേരെയുള്ള പ്രിയയുടെ ഗണ്‍ കിസാ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്‍ജുന്‍.ഓഡിയോ ലോഞ്ചിനിടെ അവതാരകയുടെ ആവശ്യപ്രകാരമാണ് പ്രിയ വാര്യര്‍ അല്ലു അര്‍ജുനന് ഗണ്‍ കിസ് നല്‍കിയത്. വെടിവെച്ചപ്പോള്‍ അല്ലു അര്‍ജുന്‍ നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന്‍ റോഷനും ഉണ്ടായിരുന്നു. എന്തായാലും പുതിയ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അഡാര്‍ ലവ് തെലുങ്കിലും എത്തുന്നുണ്ട്. ലൗവേഴ്‌സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത…
Read Moreഅപര്‍ണ പ്രശാന്തിയെ ബലാല്‍സംഗം ചെയ്യുമെന്ന് അല്ലു അര്‍ജുന്റെ ആരാധകര്‍ ! അല്ലുവിന്റെ സിനിമയെക്കുറിച്ചെഴുതിയതിന് കൊലവിളിയുയര്‍ത്തി യുവാക്കള്‍…
അല്ലു അര്‍ജുന്റെ സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ സാമൂഹിക പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്യുമെന്നും കുടുംബത്തെയാകെ ചുട്ടു കൊല്ലുമെന്നും ഭീഷണി. എഴുത്തുകാരി പി. ഗീതയുടെ മകള്‍ അപര്‍ണ പ്രശാന്തിയാണ് ഭീഷണി നേരിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പരാതി നല്‍കിയ നീതിക്കായുളള കാത്തിരുപ്പിലാണ് അപര്‍ണയും കുടുംബവും. അല്ലു അര്‍ജുന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമയെക്കുറിച്ച് അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചത്. പെണ്‍കുട്ടിയാണന്ന പരിഗണന പോലുമില്ലാതെയായിരുന്നു തെറി അഭിഷേകം. അമ്മയേയും മകളേയും ബലാല്‍സംഘം ചെയ്യുമെന്നും കൊന്നു കളയുമെന്നുമാണ് ഫേസ്ബുക്കു വഴി തുടരുന്ന ഭീഷണി. സാധാരണ ഫേക്ക് പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരം ഭീഷണികള്‍ വരുന്നതെങ്കില്‍ ഇത്തവണ ഒട്ടു മിക്കതും യഥാര്‍ഥ പ്രൊഫൈലില്‍ നിന്നുമുളള ഭീഷണികളാണ്. സഹോദരനൊപ്പം സിനിമ തീയേറ്ററില്‍ പോയതിനേയും അശ്ലീലച്ചുവയോടെയാണ് ചിത്രീകരിച്ചത്. മലപ്പുറത്ത് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെല്ലാം പരാതി അയച്ചിട്ടും ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്. അപര്‍ണയുടെ വീട്ടില്‍ നിന്ന്…
Read More