കോവിഡിന്റെ ഡെല്‍റ്റാ വകഭേദ(B16172)ത്തെ ചെറുക്കാന്‍ വാക്സിനേഷന് കൊണ്ടു മാത്രം കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഈ വകഭേദം അതിവേഗം പടരുകയാണ്. ഇതില്‍ നിന്നു രക്ഷനേടാന്‍ വാക്സിനേഷന് അപര്യാപ്തമാണെന്നും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരിക്കുന്നത്. ‘രണ്ട് ഡോസ് വാക്സീന് എടുത്തതു കൊണ്ട് ആളുകള്‍ സുരക്ഷിതര്‍ ആണെന്നു കരുതേണ്ട. തുടര്‍ന്നും തങ്ങളെത്തന്നെ അവര്‍ സംരക്ഷിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മാസ്ക് ഉപയോഗിക്കണം, വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിയണം, കൈകള്‍ വൃത്തിയോടെ വയ്ക്കണം, സാമൂഹിക അകലം പാലിക്കണം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഇതെല്ലാം എല്ലാവരും തുടര്‍ന്നു പോണം. വാക്സീന് എടുത്തയാളാണെങ്കില്‍ പോലും ഇതെല്ലാം പിന്തുടരേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ചു സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തില്‍’. ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ മാരിയാഞ്ജല സിമാവോ പറഞ്ഞു. ഡെല്‍റ്റ വകഭേദം ഇതിനോടകം 92 രാജ്യങ്ങളില്‍ വ്യാപിച്ചതായി…
Read MoreTag: alpha version
ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച് പ്രതിരോധം നല്‍കുന്നത് ഈ രണ്ടു വാക്സിനുകള്‍ ! ഒറ്റ ഡോസില്‍ പോലും മികച്ച പ്രതിരോധം…
കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നത് ആസ്ട്രാസെനക്ക(കോവിഷീല്‍ഡ്),ഫൈസര്‍ വാക്സിനുകളെന്ന് പഠനം. ഇംഗ്ലണ്ട് പബ്ലിക്ക് ഹെല്‍ത്ത് 14,019 പേരില്‍ നടത്തിയ പഠനത്തിലാണ് ഇരു വാക്സിനുകളും ആശുപത്രി പ്രവേശനത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുമെന്ന് കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ബാധിച്ച 14,019 പേരില്‍ 166 പേര്‍ക്ക് മാത്രമാണ് ആശുപത്രി പ്രവേശനം വേണ്ടിവന്നത്. ആസ്ട്രാസെനെക്കയുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 92 ശതമാനം ഫലപ്രദമായിരുന്നു. എന്നാല്‍ ഫൈസറിന്റെ കാര്യത്തില്‍ ഇത് 96 ശതമാനമാണ്. ആസ്ട്രാസെനെക്ക, ഫൈസര്‍ വാക്സിനുകള്‍ ഒരു ഡോസ് വാക്സിന് മാത്രം സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദത്തിനെതിരേ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് പഠനം പറയുന്നു. ഒറ്റ ഡോസ് ആസ്ട്രാസെനെക വാക്സിന് 71 ശതമാനം പ്രതിരോധം നല്കുമ്പോള് ഫൈസറിന്റെ കാര്യത്തില്‍ ഇത് 94 ശതമാനമാണ്. കോവിഡിന്റെ ഡെല്‍റ്റ (ബി.1.617.2) വകഭേദത്തിനെതിരേ ആസ്ട്രാസെനെക്ക,ഫൈസര്‍ വാക്സിനുകള്‍ ഫലപ്രദമാനെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട്…
Read More