ബീഫിനെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി എടുത്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. വിദേശികള്‍ അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താന്‍ തമാശയായി ചോദിച്ചത്. അത് ചാനലകുള് ഏറ്റെടുത്ത് വലിയ വിവാദമാക്കി. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാത്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം. രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ആസ്വദിക്കാനും അറിയില്ലെന്ന് കരുതരുത്. താനൊരു ‘ഫണ്‍ പേഴ്സണ്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും കണ്ണന്താനം പറഞ്ഞു. അടിസ്ഥാന സൗകര്യമില്ല എന്നതാണ് കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന വലിയ പ്രശ്ന. ടോയ്ലറ്റുകള് പോലുള്ള അടിസ്ഥാന കാര്യങ്ങളാണ് ആദ്യം ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Read MoreTag: Alphons Kannanthanam
നാട്ടുകാര്‍ വിളിച്ചിരുന്നത് മണ്ടനെന്ന് ;പത്താം ക്ലാസ് കഷ്ടിച്ചു കടന്നു കൂടി; ഹിപ്പിമുടിയുമായി ഐഎഎസ് അഭിമുഖത്തിനെത്തിയപ്പോള്‍ കിട്ടിയത് മൈനസ് മാര്‍ക്ക്; അല്‍ഫോണ്‍സ് കണ്ണന്താനം ഒരു അദ്ഭുതമാണ്…
അങ്ങനെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിനും ലഭിച്ചു ഒരു കേന്ദ്രമന്ത്രിയെ. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം ഒരു സിനിമക്കഥയെ വെല്ലുന്നതാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര് പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു. ഒടുവില്‍ പയ്യന് തട്ടിമുട്ടി പത്താംതരം ജയിച്ചു. ജയിക്കാന്‍ 210 മാര്‍ക്ക് വേണ്ടപ്പോള്‍ അല്‍ഫോണ്‍സ് നേടിയത് 252 മാര്‍ക്ക്. തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയുടെ തുടക്കമായിരുന്നു ഈ വിജയം. ഈ വിജയത്തെക്കുറിച്ച് അദ്ദേഹം തന്നെ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു… ‘പത്താം ക്ലാസിലെ ആ അപ്രതീക്ഷിത വിജയമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. മണിമലയാറിന്റെ തീരത്തിരുന്ന് ഞാന്‍ എന്നെക്കുറിച്ചു ചിന്തിച്ചു. ഞാന്‍ ജനിച്ചത് മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണെന്ന് സ്വയം വിശ്വസിച്ചു. അതോടെ ദിവസം 25 പേജ് ഇംഗ്ലീഷ് നിഗണ്ടു പഠനം ആരംഭിച്ചു. ആദ്യ…
Read More