ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. എന്നാല്‍ പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഇപ്പോള്‍ ഒമാന്‍ സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ ഓവനില്‍ വെച്ച് ചൂടാക്കുകയോ ചെയരുത്. ചൂട് അധികമാകുമ്പോള്‍ ഫോയിലിലെ അലൂമിനിയം ലോഹം ഇളകി ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്. നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുമ്പോള്‍ അതുമായി അലൂമിനിയം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് അല്‍ ബാതിന മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അലൂമിനിയം ലോഹം ശരീരത്തില്‍ കടക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. അലൂമിനിയം ഫോയിലിന് പകരം ചൂട് പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള ഇലകള്‍ പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
Read More