ആലുവയില്‍ അന്യസംസ്ഥാനത്തൊഴിലാളിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റില്‍ (36) ആണ് പിടിയിലായത്. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് നാട്ടില്‍നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായി നാട്ടുകാര്‍ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയാണ്. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടില്‍ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം. ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ്…
Read MoreTag: aluva
ആലുവയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് ‘ അതിഥി തൊഴിലാളി’ ! തലയ്ക്ക് കാര്യമായ പരിക്ക്
ആലുവ ചൊവ്വരയില്‍ അന്യസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബദറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഈ സമയം വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പോലീസ് സൂചിപ്പിച്ചു.
Read Moreപോലീസുകാരി ലിംഗ പരിശോധന ആവശ്യപ്പെട്ടു ! ആലുവ പോലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധ മാര്‍ച്ചുമായി ട്രാന്‍സ്ജെന്‍ഡേഴ്സ്…
പോലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയുടെ മാര്‍ച്ച്. ലൈംഗികാതിക്രമ പരാതി നല്കിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച്. പ്രതിസ്ഥാനത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണം എന്നാണാവശ്യം. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം ആലുവ പോലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന വേണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് കൂട്ടായ്മ പോലീസ് സ്റ്റേഷലിലേക്ക് മാര്‍ച്ച് നടത്തിയത്.
Read Moreതാന്‍ ആദ്യമായി അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ നടനെ മരിച്ച നിലയില്‍ കണ്ടെത്തി ! ലൊക്കേഷനില്‍ എത്തിയത് 49 വര്‍ഷങ്ങള്‍ക്കു ശേഷം; ഏണസ്റ്റിനെയും കൊണ്ട് ആലുവാപ്പുഴ പിന്നെയും ഒഴുകി…
കൊച്ചി: നടന് അയ്യപ്പന്‍കാവ് പണിക്കശ്ശേരി പി.വി ഏണസ്റ്റിനെ (73) മരിച്ച നിലയില്‍ കണ്ടെത്തി. ആലുവാപ്പുഴയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏണസ്റ്റ് ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു നദി. ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ ആലുവാപ്പുഴയായിരുന്നു. എ.വിന്‍സന്റ് ഒരുക്കിയ നദിയില്‍ നസീര്‍, ശാരദ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. നിരവധി സിനിമകളില്‍ ഏണസ്റ്റ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിതനായിരുന്ന ഏണസ്റ്റ് അതുമൂലമുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ മണപ്പുറത്തെത്തിയ ഏണസ്റ്റ് കുളിക്കടവ് വഴി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ശവസംസ്കാരം ചടങ്ങുകള്‍ നടക്കും.
Read Moreപോലീസുകാരനും വനിതാ പോലീസും ദമ്പതികളേപ്പോലെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടു; ശീതീകരിച്ച റൂമില്‍ പിന്നെ നടന്നത്, ആലുവയില്‍ പ്രമുഖര്‍ ഞെട്ടിയത് ഇങ്ങനെ
ആലുവ പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപയുമായി പന്നി മലര്‍ത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പേര് കുടുങ്ങി. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവരും മുമ്പ് തന്നെ പ്രമുഖരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും രക്ഷപ്പെടുത്താനും വെളിയില്‍ നീക്കങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സംഘം കഌില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.! ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു ക്ലബ്ബില്‍ പോലീസ് തന്ത്രപരമായി പരിശോധന നടത്തിയത്. ക്ലബ്ബിലെ സന്നാഹങ്ങള്‍ കണ്ട് പോലീസുകാര്‍ വാ പൊളിച്ചു പോയെന്നാണ് വിവരം. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന ശീതീകരിച്ച മുറികളിലേക്ക് കടത്തിവിടുന്നത് റിസപ്ഷനിസ്റ്റാണ്. ഒരു ലക്ഷം രൂപ ഇവിടെ ഏല്‍പ്പിച്ചാലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു. അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന…
Read More