ആലുവ ജയിലില്‍ ദിലീപിന് വിഐപി പരിഗണന നല്കുന്നുവനെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജയില്‍ എഡിജിപി ആര് ശ്രീലേഖയുടെ മിന്നല്‍ സന്ദര്‍ശനം. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുത്ത ശേഷം മൂന്നരയോടെ ജയില്‍ മേധാവി ആലുവ സബ് ജയിലില്‍ എത്തുകയായിരുന്നു. നേരെ സൂപ്രണ്ടിന്റെ ചേംബറിലേക്കും പിന്നീട് സെല്ലുകളിലേക്കും പോയ ശ്രീലേഖയെ പെട്ടന്ന് കണ്ടപ്പോള്‍ സൂപ്രണ്ടും വാര്ഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള്‍ എന്തെങ്കിലും ഉണ്ടോ എന്നും ജയില്‍ മേധാവി തിരക്കി. നടന് ദിലീപ് കിടക്കുന്ന സെല്ലില്‍ എത്തുമ്പോള്‍ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായിരുന്നു ജനപ്രിയ താരം. ജയില്‍ മേധാവിയെ കണ്ട് സഹതടവുകാര്‍ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല. ഒടുവില്‍ സെല്ല് തുറന്ന് ശ്രീലേഖ അകത്തു കയറിയപ്പോള്‍ ജയില്‍ സൂപ്രണ്ടും വാര്ഡന്മാരും…
Read More