സ്വന്തം ലേഖിക കൊച്ചി: അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന്റെ നടുക്കം മാറും മുമ്പേ ആലുവയിൽ വീണ്ടും പെൺകുഞ്ഞിനു പീഡനം. ആലുവ ചാത്തന്‍പുറത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുകാരിയായ മകളെയാണ് ഇന്നു പുലര്‍ച്ചെ രണ്ടിന് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചത്. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും ആളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ അറിയിച്ചു. വീട്ടില്‍നിന്ന് ഏറെ അകലെയായി നാട്ടുകാര്‍ കണ്ടെത്തിയ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടിന് വീടിന് അരകിലോമീറ്റർ അകലെയുള്ള പാടത്തിനു സമീപത്തുകൂടി ശരീരത്തില്‍ ചോരപ്പാടുകളുമായി പെണ്‍കുട്ടി നഗ്നയായി ഭയന്നു വിറച്ച് കരഞ്ഞുവരുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്. ഇദ്ദേഹം നാട്ടുകാരെ കൂട്ടിചെന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി ഹിന്ദിയിലാണ് സംസാരിച്ചത്.…
Read More