മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം ! നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി; യുവതിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്…

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് ആരോപണം. നിര്‍മാതാവ് ആല്‍വിന്‍ ആന്റണി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്ന ആരോപണവുമായി 22 വയസുള്ള യുവതിയാണ് രംഗത്തെത്തിയത്. ഇവര്‍ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു.…

Read More