ചാലക്കുടി: മൂന്നരമാസം കൊണ്ട് 20 പേരുടെ മാലപൊട്ടിച്ച യുവാവ് പിടിയില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്കൂളിനു സമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ഭാസിയുടെ മകന് അമലാണു (20) പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരകളായ സ്ത്രീകളുടെ മൊഴി പ്രകാരം ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാവിനെ തേടിയുള്ള പോലീസിന്റെ യാത്രയാണ് കുറ്റിച്ചിറ സ്വദേശി അമലില്‍ അവസാനിച്ചത്. ഒക്ടോബര്‍ പകുതിയോടെ ചാലക്കുടി ബ്രൈറ്റ്സ്റ്റാര്‍ ക്ലബിനു സമീപത്താണ് ആദ്യമായി മാലപൊട്ടിച്ചത്. 69 വയസുള്ള സ്ത്രീയാണ് ആദ്യ ഇര. തുടര്‍ന്നു മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ടുകുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പുറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിന്‍വശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍വച്ചു സ്ത്രീകളുടെ മാല പൊട്ടിച്ചു. ആദ്യ രണ്ട് മാല പൊട്ടിക്കല്‍ സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും…
Read MoreTag: amal
‘അവര്‍ വരുന്നുണ്ട്’ എന്റെയടുത്ത് കിടന്ന അദ്ദേഹം ഭയചകിതനായിരുന്നു; ഒസാമാ ബിന്‍ ലാദന്റെ അന്ത്യനിമിഷങ്ങളെപ്പറ്റി നാലാം ഭാര്യയുടെ ഓര്മക്കുറിപ്പില് പറയുന്നതിങ്ങനെ…
മരണമടഞ്ഞ് ആറു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷവും ഒസാമാ ബിന്‍ലാദന്റെ അന്ത്യം ചര്‍ച്ചയാവുകയാണ്. ഓപ്പറേഷന് ജേറോനിമോ എന്നു പേരിട്ട ധൗത്യത്തിലൂടെയായിരുന്നു അമേരിക്ക ലാദനെ വധിച്ചത്. ബിന്‍ ലാദന്റെ നാലാം ഭാര്യ അമാലിന്റെ ഓര്മക്കുറിപ്പുകളിലൂടെയാണ് ലാദന്റെ അന്ത്യ നിമിഷങ്ങള്‍ ഇപ്പോള്‍ പുറത്തറിയുന്നത്. യുകെയില്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലാണ് മരണം വരെ ലാദന്റെ ഒപ്പമുണ്ടായിരുന്ന മുപ്പത്തിയഞ്ചുകാരിയായ നാലാംഭാര്യ അമാല്‍, ബിന്‍ലാദന്റെ അവസാന നിമിഷങ്ങള്‍ വിവരിച്ചിരിക്കുന്നത്. മെയ് 11, 2011 ല്‍ അബട്ടാബാദിലെ സുരക്ഷിത ഭവനത്തില്‍ നിദ്രയില്‍ നിന്ന് ലാദന് ഉണര്‍ന്നത് മരണത്തിലേക്കായിരുന്നു. നാലു ഭാര്യമാരായിരുന്നു ലാദന് ഉണ്ടായിരുന്നത്. അവരില്‍ ഏറ്റവും പ്രായക്കുറവ് അമാലിനായിരുന്നു. അന്ന് അമാലിനും അവരുടെ ആറു മക്കളുടെ ഒപ്പമായിരുന്നു രാത്രി ലാദന് കിടന്നുറങ്ങിയത്. ആ ദിവസം ലാദന് പതിവിലും ഭയചകിതനായിരുന്നു. അമേരിക്കന്‍ യുദ്ധസേനയുടെ ചോപ്പറിന്റെ ശബ്ദം കേട്ടാണ് താനുണര്‍ന്നതെന്ന് അമാല്‍ പറയുന്നു. തുടര്‍ന്ന് ലാദനും ഉണര്‍ന്നു. പിന്നീടുണ്ടായത് അമാല്‍…
Read More