തന്റെ പേരും ഐഡന്റിറ്റിയും ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി നടിയും അവതാരകയുമായ അമല റോസ് കുര്യന് രംഗത്ത്. ഈ കെണിയില്‍ ഒരുപാട് യുവാക്കളും കുടുംബാംഗങ്ങളും വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന കാര്യം ബോധ്യമായിട്ടുണ്ടെന്നും പൊലീസില്‍ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ലെന്നും അമല ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇത് ആദ്യമല്ല അമലയ്ക്ക് ഇത്തരത്തില്‍ പണി കിട്ടുന്നത്. അടുത്തിടെ അമല ആത്മഹത്യ ചെയ്തതായി ഫേസ്ബുക്കില്‍ അഭ്യൂഹം പടര്‍ന്നിരുന്നു. അമലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്സാപിലും ഫേസ്ബുക്കിലും ഐഎംഒയിലും എല്ലാം എക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു. വിവാഹത്തിന്റെ…
Read More