ഇന്തോനേഷ്യയിൻ അവധിക്കാലം ആഘോഷിക്കാനെത്തിയ തെന്നിന്ത്യൻ താരം അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ എങ്ങും സംസാര വിഷയം. ബാത്ത്ടബ്ബിൽ ടോപ് ലസായി ഇരിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. “ഉള്ളിലെ തിളക്കം വീണ്ടെടുക്കാൻ ചിലപ്പോൾ സ്വയം ഓമനിക്കേണ്ടി വരും’ എന്നാണ് അമല ഈ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. പുറത്ത് ടാറ്റൂ ചെയ്തിരിക്കുന്നത് കാണത്തക്ക വിധത്തിൽ പൂക്കൾ നിറച്ച് ബാത്ത്ടബ്ബിലിരിക്കുന്ന ചിത്രമാണ് അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളാണ് ആരാധകരുടെ ഭഗത്തു നിന്നുണ്ടായത്. ഇന്തോനേഷ്യൻ യാത്രകളിലെ നിരവധി ചിത്രങ്ങൾ അമല പോൾ പങ്കു വച്ചിട്ടുണ്ട്. നേരത്തെ ആടൈ എന്ന ചിത്രത്തിൽ അമല പോൾ അർധനഗ്നയായി അഭിനയിച്ചത് വിവാദമായിരുന്നു.
Read MoreTag: amala paul
പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു; എന്നെ ചതിച്ചത് സുഹൃത്തുക്കള്‍; തന്റെ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അമല പോള്‍
വിവാഹമോചനം തന്റെ മനസ്സ് തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും നടി അമല പോള്‍. ഹിമാലയത്തിലേക്കുള്ള യാത്ര ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചെന്നും അമല പറഞ്ഞു. ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.’പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി. ഒരുപാടു വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. അതുവരെ നുണയന്മാരെയും വ്യാജ സുഹൃത്തുക്കളെയും എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’ 2016ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചത്.…
Read Moreപ്രണയം തുറന്ന് പറഞ്ഞ് അമലാ പോൾ; ആ കാമുകൻ സിനിമാക്കാരനല്ല; വിവാഹം ഉടൻ ഉണ്ടാവില്ല; ഇപ്പോൾ കൂടുതൽ ശ്രദ്ധനൽകുന്നത് സിനിമയ്ക്കെന്ന് താരം
മുൻ ഭർത്താവും സംവിധായകനുമായി വിജയ് വിവാഹിതനായതോടെ തനിക്കും മറ്റൊരു വിവാഹം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് നടി അമലാ പോൾ. വിജയുയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് പിന്നാലെ അമല പോളിനോടും വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകർ സാമൂഹമാധ്യമത്തിലൂടെ എത്തിയതോടെയാണ് താരം ആസത്യം തുറന്ന് പറഞ്ഞത്. അമല പോളിന്റെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. പ്രണയത്തിലാണെന്ന സത്യം തുറന്ന് പറഞ്ഞതിനൊപ്പം മറ്റൊരു കാര്യം കൂടി അമല പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയം. തന്റെ കാമുകൻ സിനിമയിൽ നിന്നുള്ളയാളല്ലെന്നാണ് നടി വ്യക്തമാക്കിയത്. പ്രണയത്തിലാണെന്ന് വ്യക്തമാക്കിയെങ്കിലും അടുത്തൊന്നും വിവാഹമുണ്ടാവില്ലെന്നും താരം പറഞ്ഞു. 2014ലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നുമാണ് വേർപിരിഞ്ഞതിന് ശേഷം അമലാപോൾ പറഞ്ഞത്.
Read Moreഎനിക്ക് ഒരേസമയം ടെന്‍ഷനും അസ്വസ്ഥതയും തോന്നി ! സിനിമ ഉപേക്ഷിക്കാന്‍ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നു; അങ്ങനെയിരിക്കുമ്പോഴാണ് ആടൈ എന്നെ തേടിയെത്തിയത്…
താന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നപ്പോഴാണ് ‘ആടൈ’ തന്നെ തേടിയെത്തിയതെന്ന് നടി അമല പോള്‍. നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്നും പറഞ്ഞ് നിരവധി സംവിധായകര്‍ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാല്‍ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോള്‍ ആ ചിത്രത്തിന്റെ കഥയുമായി ഞാന്‍ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമല പറയുന്നു. ”പൂര്‍ണ്ണമായും ഒരു പരീക്ഷണമായിരുന്നു ‘ആടൈ’ എനിക്ക്. ഒരു നായികയും അത്തരമൊരു വേഷം ചെയ്യാന്‍ ധൈര്യപ്പെട്ടെന്നു വരില്ല,” ചിത്രത്തെ കുറിച്ച് അമല പറയുന്നതിങ്ങനെ. രത്ന കുമാര്‍ സംവിധാനം ചെയ്യുന്ന ‘ആടൈ’ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ വിവാദപരമായ രംഗവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിനെയും ഷൂട്ടിംഗ് ക്രൂവിനെയും താന്‍ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ആ സീനില്‍ താന്‍ അഭിനയിക്കുകയില്ലായിരുന്നുവെന്നാണ് ചിത്രത്തിലെ രംഗത്തെ കുറിച്ച്…
Read Moreഅമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും വിവാഹിതനാകുന്നു ! നവവധു വനിത ഡോക്ടര്‍; വിവാഹത്തീയതി കേട്ട് ഞെട്ടി അമലപോള്‍…
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അമല പോള്‍ സംവിധായകന് എ. എല്‍ വിജയുമായി പ്രണയത്തിലാവുന്നത്. പിന്നീട് 2014ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. 2017 ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം അമല വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. എന്നാലിപ്പോഴിതാ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് എഎല്‍ വിജയ്. ചെന്നൈ സ്വദേശി ഡോക്ടറാണ് വിജയയുടെ നവവധുവായി എത്തുന്നത്. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വധുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മദ്രാസ് പട്ടണം, ദൈവത്തിരുമകന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ്. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു സംവിധായകന് പ്രേക്ഷകര്‍ക്കായി നല്‍കിയത്.
Read Moreആ നടന്റെ അഭിനയം അത്ര പോരായെന്ന് അമലപോള്‍ ! അതു പറയാന്‍ നിങ്ങളാരെന്ന് ആരാധകര്‍; നടി അമലപോള്‍ പുലിവാലു പിടിച്ചതിങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണെങ്കിലും വിവാദങ്ങളുടെ കളിത്തോഴിയാണ് മലയാളിയായ നടി അമല പോള്‍. ഇപ്പോഴിതാ ഒരു നടന്റെ അഭിനയത്തെക്കുറിച്ച് മോശമായി പറഞ്ഞാണ് നടി പുലിവാല് പിടിച്ചിരിക്കുന്നത്. രാക്ഷസന് എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം പോരെന്നാണ് അമല പറഞ്ഞത്. തമിഴില്‍ വിഷ്ണു വിശാല്‍ അഭിനയിച്ച കഥാപാത്രത്തെ അത്രയും നന്നാക്കാന്‍ സായി ശ്രീനിവാസനായില്ല എന്ന വിമര്‍ശനത്തെ ആരാധകര്‍ രോഷത്തോടെയാണ് സ്വീകരിച്ചത്. അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അമല ആരാണ് സായിയെ വിമര്‍ശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. സൈബര്‍ ഇടങ്ങളിലും ഇതെ ചൊല്ലി നടി ആക്രമിക്കപ്പെടുന്നുണ്ട്. രാക്ഷസന്റെ റിമേക്കായ രാക്ഷസുടു എന്ന ഈ തെലുങ്ക് ചിത്രത്തില്‍ മലയാളിയായ അനുപമ പരമേശ്വരനാണ് നായിക. തമിഴില്‍ വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്ഷസന് വലിയ വിജയമാണ് നേടിയത്.…
Read Moreഅമല നിങ്ങളുടെ പാന്റ്സ് എവിടെ,എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത് ! കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്കി അമല പോള്‍…
ആലപ്പുഴ: വിവാദങ്ങള്‍ നടി അമല പോളിന് പുത്തരിയല്ല. ഇത്തവണ താരം വാര്‍ത്തയ്ക്കു പാത്രമായത് സ്വന്തം വസ്ത്രധാരണം മൂലമാണ്. ആലപ്പുഴയില്‍ താന്‍ വള്ളത്തില്‍ സഞ്ചരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് അമലയ്ക്കെതിരെ കമന്റ് പ്രളയം സൃഷ്ടിച്ചത്. എന്നിട്ടും തീര്‍ന്നില്ല. പാന്റ്സ് എവിടെ എന്ന് ചോദിച്ചയാള്‍ക്ക് അമല കൊടുത്ത മറുപടി കണ്ട് മിക്കവരും ഞെട്ടുകയും ചെയ്തു. ഗുണ സിങ്ങര്‍ എന്ന ഐഡിയില്‍ നിന്നുള്ള ആളാണ് ഇന്‍സ്റ്റാഗ്രാമില്‍ അമലയെ കളിയാക്കി കമന്റിട്ടത്. ”അമല, നിങ്ങളുടെ പാന്റ്സ് എവിടെ? എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നത്? ” കമന്റിന് അമല മറുപടി നല്കി, ”എന്റെ പാന്റ്സ് ജോഗിംഗിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ്?”ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അമലയുടെ കമന്റിന് നിരവധി ലൈക്കും കമന്റുമാണ് വന്നത്. ആദ്യം ചിത്രം കണ്ട് പരിഹസിച്ചവര്‍ പോലും ഇത് കണ്ട് അമലയെ അഭിനന്ദിച്ചു. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.എന്റെ കമന്റിന് മറുപടി നല്കിയല്ലോ,…
Read Moreനായകന്മാര് ചെയ്യുന്നതു പോലെ എനിക്ക് ചെയ്യാന്‍ പറ്റില്ല ! കാരണം അവര്‍ക്കുള്ളതല്ലല്ലോ എനിക്കുള്ളത്; വെട്ടിത്തുറന്നു പറഞ്ഞ് അമലാ പോള്‍
തെന്നിന്ത്യന്‍ സിനിമകളിലെ മിന്നും പ്രകടനത്തിനു ശേഷം ബോളിവുഡിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായ അമലാ പോള്‍. മാത്രമല്ല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ സന്തോഷത്തിലുമാണ് താരം. ‘അതോ അന്ത പാര്‍വൈ പോല്‍’ എന്ന ചിത്രത്തിലാണ് അമലപോള്‍ ആദ്യമായി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. ഡ്യൂപ്പില്ലാതെ അമല തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അനുഭവങ്ങള്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അമല തുറന്ന് പറഞ്ഞു. കാടിനുള്ളില്‍ അകപ്പെട്ട് പോകുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് അതോ അന്ത പാര്‍വൈ പോല്‍ എന്ന ചിത്രം പറയുന്നത്. കഥ പറയുന്ന സമയം തന്നെ തനിക്കറിയാമായിരുന്നു ഇത് വ്യത്യസ്തമായ ഒന്നായിരിക്കുമെന്നും ഇതുപോലുള്ള ചിത്രങ്ങളാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അമല വ്യക്തമാക്കി. താന്‍ ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.…
Read Moreനീ എന്തിനാ കൊച്ചേ ഇങ്ങനെ തലകുത്തി നില്‍ക്കുന്നത് !അമലയുടെ ശീര്‍ഷാസനം പട്ടിയ്ക്കു പോലും പിടിച്ചില്ല;നീ എന്തിനാ കൊച്ചേ ഇങ്ങനെ തലകുത്തി നില്‍ക്കുന്നത് !അമലയുടെ ശീര്‍ഷാസനം പട്ടിയ്ക്കു പോലും പിടിച്ചില്ല;വീഡിയോ വൈറലാവുന്നു…
തെന്നിന്ത്യയിലെ സൂപ്പര്‍നടിയായ അമലാപോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. തമിഴ് സംവിധായകന് വിജയുമായുണ്ടായ വിവാഹമോചനം അമലയെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ അമല യോഗയെ ആശ്രയിച്ചിരുന്നു. നിരവധി യോഗാ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ഒരു പാര്‍ക്കില്‍ ആരുടെയും സഹായമില്ലാതെ ശീര്‍ഷാസനം ചെയ്തിരിക്കുകയാണ് അമല. മരത്തിനോട് ചേര്‍ന്ന് തലകുത്തി നിന്ന് നടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ശരീരത്തിന്റെ താഴ്ഭാഗത്തേക്കാള്‍ വീക്കാണ് മുകള്‍ ഭാഗം. അതുകൊണ്ട് തന്നെ അധ്യാപികയുടെ സഹായമില്ലാതെ ശീര്‍ഷാസനം ചെയ്യാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഞാന്‍ എന്റെ രീതിയില്‍ പരിശീലനം തുടങ്ങി. അത് വിജയകരമായി. സന്തോഷത്തില്‍ ഞാന്‍ പാര്‍ക്കില്‍ തുള്ളിച്ചാടുകയായിരുന്നു. അമല പറഞ്ഞു. അതേസമയം, വീഡിയോയില്‍ നടിയുടെ ശീര്‍ഷാസനം കണ്ട് ബോറടിച്ചപ്പോള്‍ പട്ടി അവിടെ നിന്നും പോകുന്നത് കാണാം. അമലയുടെ യോഗ പട്ടിക്ക് പോലും പിടിച്ചില്ലെന്ന് പറഞ്ഞ് നിരവധിപ്പേര്‍ കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്.
Read Moreനിനക്കറിയില്ലേ കാര്യം നീ കുട്ടിയൊന്നുമല്ലല്ലോ ! അഴകേശന് സ്പെഷ്യല്‍ ഡിന്നറിന് ക്ഷണിച്ചതിനു ശേഷമുണ്ടായ സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ തുറന്നു പറഞ്ഞ് അമലാപോള്‍
മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരി അമലാപോളിനോട് മോശമായി പെരുമാറി എന്ന കേസില്‍ വ്യവസായി അഴകേശനും ചെന്നൈയിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയും അറസ്റ്റിലായിരുന്നു. ഇതിനിടെ അമലയുടെ മാനേജറെ മോശക്കാരനാക്കി ചിത്രീകരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു. കാര്യങ്ങള്‍ ഈ അവസ്ഥയിലെത്തിയതോടെ മാധ്യമപ്രചരണങ്ങള്‍ നിഷേധിച്ച് നടി രംഗത്തെത്തി. അന്ന് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്ന പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് അമല പറയുന്നതിങ്ങനെ.. ‘ജനുവരി 31ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന് അഴകേശന്) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റി നിര്‍ത്തി. മലേഷ്യയിലെ ഷോയ്ക്ക് ശേഷം സ്പെഷല്‍ ഡിന്നറിന് വരണമെന്ന് അയാള്‍ പറഞ്ഞു. എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ, വെറുതെ പറയരുത് നീ കുട്ടിയൊന്നുമല്ലെന്ന് അറിയാം…’…
Read More