അമലാപോള്‍ എന്നും വാര്‍ത്താതാരമാണ്. സിനിമയുടെ പേരിലായാലും വിവാദങ്ങളുടെ പേരിലായാലും നടി എപ്പോഴും സജീവമാണ്. തന്നോട് അശ്ലീലം പറഞ്ഞ വ്യവസായിക്ക് എട്ടിന്റെ പണി കൊടുത്താണ് നടി ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്. ചെന്നൈയിലെ കൊട്ടിവാക്കത്തുള്ള അഴകേശന് എന്നയാളെ ആണ് അമലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടി. നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി. നഗറിലെ ശ്രീധര്‍ മാസ്റ്ററുടെ സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുന്നതിനിടെ തന്റെ അടുത്തെത്തിയ അഴകേശന് അശ്ലീല സംഭാഷണം നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അമലാ പോളിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അമല പറയുന്നതിങ്ങനെ…’മലേഷ്യയിലെ ഒരു പരിപാടിക്കായി നൃത്തപരിശീലനം നടത്തുകയായിരുന്നു ഞാന്‍. പരിശീലനത്തിനിടെ ഞാന്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ എന്റെ അടുത്തുവന്നു. എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന രീതിയില്‍ സംസാരിച്ചു. സെക്ഷ്വല്‍ ഫേവേഴസ് ആവശ്യപ്പെട്ടു. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു. സുരക്ഷയില്‍…
Read MoreTag: amala paul
അമ്മൂമ്മയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടീ…ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് അമലാപോളിനെതിരേ പൊങ്കാലയിട്ട് വീണ്ടും സദാചാരക്കാര്
നടി അമലാപോള്‍ എന്നും സദാചാരവാദികളുടെ പ്രിയതാരമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും പൊങ്കാലക്കാര്‍ക്ക് പ്രിയം അമലയെത്തന്നെയായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്.ഇതിന്റെ ചിത്രങ്ങള്‍ അമല ഇന്നലെ തന്റെ ഫേ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം തുടങ്ങിയത്. അമ്മൂമ്മയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടി എന്നാണ് ചിത്രങ്ങള്‍ കണ്ട ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ നിരവധിപ്പേര്‍ താരത്തിന് ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു. അമലയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവെന്നും പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.
Read Moreപുതിയ ചിത്രത്തില്‍ ‘നേവല്‍ ഷോ’ ! അമലാപോളിനെ തെറിയഭിഷേകം ചെയ്ത് ആരാധകര്‍; തെറിവിളിച്ചവര്‍ക്ക് നടി നല്‍കിയത് ചുട്ട മറുപടി…
അമലാപോളിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുശി ഗണേശന് സംവിധാനം ചെയ്യുന്ന തിരുട്ടു പയലേ-2. പ്രസന്നയും ബോബി സിംഹയുമാണ് ചിത്രത്തില്‍ അമലയുടെ നായകന്മാര്. എന്നാല്‍ പുറത്തിറങ്ങും മുമ്പേ തന്നെ ചിത്രം വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ചിത്രത്തിലെ നായകന് ബോബി സിംഹ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സദാചാരവാദികള്‍ അമലയ്ക്കെതിരേ വാളെടുത്ത് ഉറഞ്ഞു തുള്ളുകയാണ്. ബോബി സിംഹയ്ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചതാണ് അവരുടെ പ്രശ്നം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയായിരുന്നു പലരുടെയും പ്രതികരണം. എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ തളരുന്ന ആളല്ല താനെന്ന് അമല വ്യക്തമാക്കി. തന്റെ പൊക്കിള്‍ ഇത്ര വലിയ വിഷയമാകുമെന്ന് താന്‍ കരുതിയതേയില്ലയെന്നാണ്ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമല പറഞ്ഞത്.…
Read More‘നയന്‍താര പെരിയ നടി, തമിഴ് സിനിമ റൊമ്പ മോശം’; അമലാ പോളിന്റെ ‘മസാല’പ്രയോഗത്തിനെതിരേ തമിഴ് മക്കള്‍; വന്ന വഴി മറക്കരുതെന്ന് ഉപദേശം…
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാനവേഷത്തിലെത്തുന്ന അറം സിനിമ സൂപ്പര്‍ഹിറ്റായി തകര്‍ത്തോടുകയാണ്. ഗോപി നൈനാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിരയോ മസാല രംഗങ്ങളോ ഇല്ല. കുഴല്‍ക്കിണറില്‍ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ നാടു മുഴുവന്‍ ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മധിവദനി എന്ന കളക്ടറുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. ചിത്രത്തെയും നയന്‍താരയേയും പുകഴ്ത്തി നടി അമലാ പോള്‍ രംഗത്ത് എത്തി. എന്നാല്‍ തമിഴ് സിനിമയെ മൊത്തത്തില്‍ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് അമലയ്ക്കെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി മസാല കുത്തിനിറച്ച സിനിമകളാല്‍ ബാധിക്കപ്പെട്ട തമിഴ് സിനിമയ്ക്ക് ആശ്വാസമാണ് അറം പോലുള്ള സിനിമയെന്ന് നടി ട്വിറ്ററില്‍ കുറിച്ചിരുന്നു. അത്തരം ഫോര്‍മുലകള്‍ തെറ്റാണെന്ന് നയന്‍താര തെളിയിച്ചു. നയന്‍താരയ്ക്കും സംവിധായകനുമായ ഗോപി നൈനാരിനും എല്ലാ ആശംസകളും അറിയിക്കുന്നു. നല്ല സിനിമയും കഥയും അഭിനയ പ്രകടനങ്ങളുമാണ് നമുക്ക് വേണ്ടത്. അമലയുടെ ട്വീറ്റില്‍…
Read Moreബോബി എന്നെ കെട്ടിപ്പിടിക്കുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, വളരെ ബുദ്ധിമുട്ടിയ അയാള്‍ അതു ചെയ്യുന്നതെന്ന് എനിക്കു മനസിലായി, അമലപോള്‍ പറയുന്നത് ഇങ്ങനെ
തമിഴകത്ത് ഇപ്പോള്‍ അമലപോളാണ് താരം. അതീവ ഗ്ലാമറസായുള്ള മലയാളി താരത്തിന്റെ അഭിനയം ആരാധകരെ വലിയതോതില്‍ സന്തോഷപ്പെടുത്തുകയാണ്. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലുമായി അമല രംഗത്തെത്തിയിരിക്കുന്നു. തിരുട്ടുപയലേ 2 വില്‍ നടന് ബോബി സിംഹയുമായി പ്രവര്‍ത്തിച്ച അനുഭവമാണ് അവര്‍ പങ്കുവയ്ക്കുന്നത്. ഈ ചിത്രത്തില്‍ ഇരുവരും അടുത്ത് ഇടപഴകുന്ന ഒരുപാട് രംഗങ്ങളുണ്ട്. എന്നാല്‍ തുടക്കത്തില്‍ അത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ ബോബിക്ക് മടിയായിരുന്നുവെന്ന് അമല പറയുന്നു. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത് ജിഗര്‍തണ്ട എന്ന സിനിമയുടെ സമയത്താണ്. നല്ല നടനാണ് ബോബി. തിരുട്ടുപയലേ 2 ല്‍ പ്രണയരംഗത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാന്‍ തയ്യാറായി നിന്നു. ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു. ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ…
Read Moreആ തീരുമാനം കൈക്കൊള്ളാന്‍ അത്ര എളുപ്പമല്ലായിരുന്നു; വിവാഹമോചനം സമ്മാനിച്ചത് വലിയ വേദനകളെന്ന് അമലാപോള്‍
സംവിധായകന് എ.എല്‍ വിജയുമായുള്ള വിവാഹമോചനം തനിക്ക് ഏറെ വേദനകള്‍ സമ്മാനിച്ചുവെന്ന്് നടി അമലാപോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തല്‍. ‘വിവാഹ മോചനം നല്ലതോ ചീത്തയോ എന്നൊന്നും നിര്‍വചിക്കാന്‍ എനിക്കാകില്ല. എന്നെ സംബന്ധിച്ച് ഒരുപാട് വേദനകള്‍ നിറഞ്ഞതായിരുന്നു. എളുപ്പമായിരുന്നില്ല ആ നിമിഷങ്ങള്‍… അമല പറയുന്നു. വിവാഹ ജീവിതത്തില്‍ ഞാനും വിജയും ഒരുപാട് വിഷമം നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോഴും. ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നുള്ളവരായതിനാല്‍ അതത്ര എളുപ്പമല്ലായിരുന്നു. ഒരുപാട് പേര് ഞങ്ങളുടെ വിഷയത്തില്‍ ആവശ്യമില്ലാതെ ഇടപ്പെട്ടു. ജീവിതത്തിന്റെ നല്ലവശം നോക്കി കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എല്ലാ പ്രശ്നങ്ങളെയും മറികടന്ന് മുന്നോട്ട് പോകുന്നു’ അമല പറഞ്ഞു. പുതിയ ചിത്രമായ തിരുട്ടുപയലേ 2 വിന്റെ വിശേഷങ്ങളും അമല പങ്കുവയ്ച്ചു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഏറെ ആഘോഷിക്കുപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തതാണ്. സമൂഹമാധ്യമങ്ങളിലൂടെ പലരും അമലയ്ക്കു നേരെ കടുത്ത…
Read Moreഅമലാപോളിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറലാകുന്നു
ജെഎഫ് ഡബ്ലു മാസികയ്ക്കു വേണ്ടി മലയാളി നടി അമലാപോള്‍ നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ടിലായിരുന്നു അമലയുടെ ഗ്ലാമര്‍ പ്രദര്‍ശനം. ഫോട്ടോഷൂട്ടില്‍ നടി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ഭര്‍ത്താവ് വിജയുമായി വീണ്ടും ഒരുമിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അമലയുടെ പുതിയ ഫോട്ടോഷൂട്ട്.
Read More