സംവിധായകന് എ. എല്‍ വിജയ് യുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം നടന് ധനുഷാണെന്ന വാദത്തിന് മറുപടിയുമായി നടി അമലാ പോള്‍ രംഗത്ത്. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അസംബന്ധങ്ങളാണ് എന്നാണ് അമല പോള്‍ പറയുന്നത്. ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. വേറെ ആര്‍ക്കും അതില്‍ പങ്കില്ല. മാത്രമല്ല ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്ന് താരം പ്രതികരിച്ചു. അമല പോളും സംവിധായകന് എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് നേരത്തെ വിജയ്യുടെ പിതാവും നിര്‍മ്മാതാവുമായ അളകപ്പന് ആരോപിച്ചിരുന്നു. ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ഇതില്‍ അഭിനയിക്കാന്‍ ധനുഷ്…
Read MoreTag: amalapaul
വിജയ്യും അമലപോളും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ധനുഷ്; പിരിയലിന് പിന്നിലെ ചില സത്യങ്ങൾ അളകപ്പൻ തുറന്ന് പറയുന്നത് ഇങ്ങനെ…
സംവിധായകൻ എ.എൽ. വിജയ്യും നടി അമല പോളും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് വിജയ്യുടെ പിതാവും നിർമാതാവുമായ അളകപ്പൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മകന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നത്. വിവാഹ ശേഷം അഭിനയം അവസാനിപ്പിക്കുമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാൽ ധനുഷ് നിർമിച്ച അമ്മ കണക്ക് എന്ന സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടു. കൂടാതെ സിനിമയിലേക്ക് മടങ്ങി വരുവാൻ ധനുഷ് അമലയെ നിർബന്ധിച്ചു. ഇതേ തുടർന്ന് അഭിനയിക്കുവാൻ അമല തയാറായി. ഇതാണ് വിവാഹമോചനത്തിന് കാരണമായത്. അളകപ്പൻ പറഞ്ഞു. നാല് വർഷങ്ങൾ നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2014ൽ ആണ് എ.എൽ. വിജയ്യും അമല പോളും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വിജയ് ഡോ. ആർ. ഐശ്വര്യയെ വിവാഹം ചെയ്തു.
Read Moreഅങ്ങേയറ്റം വിഷമത്തോടെയാണ് ഇത് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണിത് ! വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് താന്‍ പുറത്തുപോയതല്ല തന്നെ പുറത്താക്കിയതെന്ന് അമല പോള്‍…
വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞു പോയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നും നടി അമല പോള്‍.താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട് ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന വേലുകുമാര്‍ നിര്‍മിക്കുന്ന വിഎസ്പി 33 (താല്‍ക്കാലിക പേര്) എന്ന ചിത്രത്തില്‍ നിന്നുമാണ് അമലയെ പുറത്താക്കിയത്. പിന്നീട് അമലയ്ക്ക് പകരം മേഘ ആകാശ് അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു. ആടൈ ടീസറിനു ലഭിച്ച വമ്പന്‍ പ്രതികരണത്തോടെ പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണ് അമലയെ പുറത്താക്കിയതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി അമല തന്നെ രംഗത്തുവന്നത്. അമലയുടെ പ്രസ്താവന ഇങ്ങനെ…’അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ്…
Read Moreഅയാള്‍ വന്നത് എന്നെ ഒരു മാംസക്കഷണം പോലെ വില്ക്കാന് തയ്യാറായി ആയിരുന്നു; ആ ചങ്കൂറ്റം കണ്ട് എന്റെ നിയന്ത്രണം വിട്ടു; എല്ലാം വെട്ടിത്തുറന്നു പറഞ്ഞ് അമലാപോള്‍
മലയാളിയായ തെന്നിന്ത്യന്‍ നടി അമലാപോളിനോട് അപമര്യാദയായി സംസാരിച്ച തമിഴ് വ്യവസായിക്കെതിരേ നടി നിയമനടപടി സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമാരംഗത്തുനിന്ന് നിരവധിയാളുകള്‍ ഇക്കാര്യത്തില്‍ അമലയ്ക്ക് പിന്തുണയുമായി എത്തിയത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാലാണ് നടിയ്ക്ക് വലിയ പിന്തുണനല്‍കിയത്. അമലയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് വിശാല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ വിശാലിനും തന്നെ പിന്തുണച്ചവര്ക്കും മറുപടി ട്വീറ്റുമായി രംഗത്തു വന്നിരിക്കുകയാണ് അമലപോള്‍. എന്നോടൊപ്പം നിന്നതിന് വിശാലിന് നന്ദി. ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പു വരുത്തിയതിന് . ഇതെല്ലാ സ്ത്രീകളുടെയും കടമയാണെന്ന് ഞാന്‍ കരുതുന്നു. ഇത്തരം സംഭവങ്ങള്‍ വിട്ടു കളയരുത്. നമുക്കുവേണ്ടി നാം തന്നെ ഉര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസകഷണം പോലെ കച്ചവടം ചെയ്യാനൊരുങ്ങിയാണ് അയാള്‍ വന്നത്. ആ ചങ്കൂറ്റം കണ്ടപ്പോള്‍ lന്റെ നിയന്ത്രണം വിട്ടുപോയിയെന്നും അമല ട്വീറ്റില്‍ പറയുന്നു.
Read Moreഅമലാപോള്‍ താമസിക്കുന്നത് ടോയ്ലറ്റ് പോലുമില്ലാത്ത ഒറ്റമുറി വീട്ടില്‍; ഒരു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി പണമില്ലാത്തതിനാല്‍ മുടങ്ങി; കേരളത്തിലെ സിനിമാതാരങ്ങളുടെ കുരുട്ടുബുദ്ധി കണ്ട് കണ്ണു തള്ളി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: മലയാള സിനിമാതാരങ്ങളുടെ വാഹനനികുതി വെട്ടിപ്പ് അന്വേഷിക്കുന്ന മോട്ടോര്‍വകുപ്പിന്റെ കണ്ണു തള്ളിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍. നടി അമലാപോളാണ് അതില്‍ പ്രധാന താരം. അമലയുടെആഡംബരക്കാറിന്റെ റജിസ്ട്രേഷനുള്ള രേഖകള്‍ പ്രകാരം, പുതുച്ചേരി തിലാസ്പേട്ട് സെന്റ് തെരേസാസ് സ്ട്രീറ്റില്‍ ആറാം നമ്പര്‍ വീടാണ് നടിയുടേത്. ഒരു വര്‍ഷമായി ഇവിടെ താമസിക്കുന്നുവെന്ന് അവര്‍ പുതുച്ചേരി മോട്ടോര്‍വാഹന വകുപ്പിനു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് മറ്റുള്ള താരങ്ങളും വ്യവസായികളും തട്ടിപ്പുകള്‍ നടത്തുന്നത്. താരങ്ങളുടെ കള്ളക്കളി പൊളിക്കാന്‍ കേരളത്തില്‍നിന്നു പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു കെട്ടിടയുടമ മൂന്നാം നിലയിലെ അമലയുടെ ‘അപ്പാര്‍ട്ട്മെന്റ്’ കാണിച്ചുകൊടുത്തു. ടെറസിന്റെ മൂലയിലെ ഒറ്റമുറി. അകത്തു ശുചിമുറി പോലുമില്ല. ഇപ്പോള്‍ താമസം പുതുച്ചേരിയിലാണെന്നു കാണിക്കാന്‍ ഈ മുറി വിലാസമാക്കി എടുത്ത ഇന്‍ഷുറന്‍സ് പോളിസി രേഖയാണു നല്‍കിയത്. ഒരു ലക്ഷം രൂപയുടെ പോളിസി എടുത്ത നടി ആകെ 860 രൂപയാണ് അടച്ചത്. പിന്നെ പണമില്ലാത്തതു…
Read More