ആലപ്പുഴ:ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ പ്രണയകഥയ്ക്ക് ഒടുവില്‍ ശുഭാന്ത്യം. 18 വയസു മാത്രം പ്രായം ഉള്ള പയ്യന് പത്തൊമ്പതുകാരി മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വിസമ്മതിച്ച പിതാവിനും ഉണ്ടായിരുന്നു പറയാന്‍ ഒരു കാരണം. മകളുടെ ഇഷ്ടത്തിന് എതിരല്ലായിരുന്നിട്ടും പയ്യന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തനിക്കെതിരേ ബാലവിവാഹത്തിന് കേസുണ്ടാകുമോയെന്ന് ഭയന്നാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴ സ്വദേശി മുഹമ്മദ് റിയാദ് പറയുന്നു. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂര്‍ത്തിയായ കമിതാക്കള്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന ഹൈക്കോടതി വിധിയാണ് റിഫാനയുടെയും ഹനീഷിന്റെയും പ്രണയം പൂവണിയുന്നതില്‍ നിര്‍ണായകമായത്.കാമുകന്റെ തടവില്‍ കഴിയുന്ന മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ് വന്നത്. പെണ്‍കുട്ടിക്ക് 18 കഴിഞ്ഞെങ്കിലും പയ്യന് 19 വയസ്സേ ആയുള്ളൂ. ആണുങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ 21 വയസ്സാകണമെന്നാണ് നിയമം. ഇത് പാലിച്ചില്ലെങ്കില്‍ അത് ശൈശവ വിവാഹമായി മാറും. ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് കാരണം.…
Read More