ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്നു കാണാതായ നാലു കുട്ടികളെ 40 ദിവസത്തെ തെരച്ചിലിനുശേഷം ജീവനോടെ കണ്ടെത്തി. പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള സഹോദരങ്ങളെയാണ് ദുര്ഘടവനമേഖലയില്നിന്നു സൈന്യം രക്ഷപ്പെടുത്തിയത്. നാലും ഒന്‍പതും പതിമൂന്നും വയസുള്ളവരാണു മറ്റു കുട്ടികള്‍. കുഞ്ഞുങ്ങള്‍ക്കു കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നു സൈന്യം അറിയിച്ചു. നിര്‍ജലീകരണവും പ്രാണികളുടെ കടിയേറ്റുള്ള പരിക്കും മാത്രമാണുള്ളത്. അസാധാരണവും വിസ്മയകരവുമായ രക്ഷാപ്രവര്‍ത്തനം വിജയം കണ്ടെന്ന വാര്‍ത്ത കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. രാജ്യത്തിനാകെ സന്തോഷമെന്നു പ്രസിഡന്റ് പറഞ്ഞു. മേയ് ഒന്നിനാണ് വിമാനം തകര്‍ന്നുവീണ് കുട്ടികള്‍ കാട്ടില്‍ അകപ്പെട്ടത്. വിമാനത്തിന്റെ എഞ്ചിനു സംഭവിച്ച തകരാറാണ് അപകടകാരണം. ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം ആമസോണിലെ അരാറക്വാറയില്നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാമധ്യേ ആമസോണ്‍ വനമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. നാലു കുട്ടികള്‍ അടക്കം ഏഴു പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍.…
Read MoreTag: amazon forest
പുറംലോകവുമായി ബന്ധമില്ലാതെ നഗ്നരായി കഴിയുന്ന ആമസോണിലെ ആദിവാസികള്‍ക്ക് കൊറോണ ബാധിച്ചതെങ്ങനെ; ആദിമ ഗോത്രങ്ങളുടെ അന്തകനാകുമോ കോവിഡ് 19…
ഇന്നും ആധുനിക മനുഷ്യന് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളുള്ള മേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ഈ ആമസോണ്‍ കാടുകളില്‍ ആധുനികതയില്‍ നിന്ന് അകന്ന് ജീവിക്കുന്ന ആദിവാസികള്‍ക്ക് കോവിഡ് 19 ബാധിച്ചത് നരവംശശാസ്ത്രജ്ഞരെയാകെ ആശങ്കപ്പെടുത്തുകയാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നഗ്നരായി കഴിയുന്ന ഈ ഗോത്രങ്ങളിലേക്ക് എങ്ങനെയാണ് കോവിഡ് 19 എത്തിയതെന്ന് ആശങ്കപ്പെടുകയാണ് ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ച ഗോത്രവിഭാഗത്തില്‍പ്പെട്ട 15കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഭൂമിയില്‍ അവശേഷിക്കുന്ന ആദിമ ഗോത്ര വിഭാഗങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഇവിടുത്തെ കൊറോണ ബാധ. എങ്ങനെ ഇവിടെ കോവിഡ് എത്തിയെന്നതാണ് ശാസ്ത്രത്തെ കുഴയ്ക്കുന്ന ചോദ്യം. യനോമാമി സമൂഹത്തിലുള്ള 15 വയസുകാരനാണ് കൊറോണ പിടിച്ച് ഗുരുതരാവസ്ഥയിലായി ഇന്റന്‍സീവ് കെയറിലായിരിക്കുന്നത്. ബ്രസീലിലെ ഏറ്റവും വടക്കേയറ്റത്തുള്ള സ്റ്റേറ്റായ റോറെയ്മയിലെ ജനറല്‍ ഹോസ്പിറ്റലിലാണ് ഈ കൗമാരക്കാരനെ ഐസിയുവിലാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ടുണ്ടെന്നും നെഞ്ച് വേദന, തൊണ്ടയില്‍ അസ്വസ്ഥത , കടുത്ത…
Read More