അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസം വിതരണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. പ്രതിഷേധ പ്രാർഥനായജ്ഞം സംഘടിപ്പിച്ച് ഭക്തജനക്കൂട്ടായ്മ. ഒരുദിവസം 135 ലിറ്റർ പാൽപ്പായസമുണ്ടാക്കി ഭക്തർക്ക് വിതരണം ചെയ്യാനാണ് ദേവസ്വം ബോർഡ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഈ നിർദേശത്തിനു വിപരീതമായി 300 ഓളം ലിറ്റർ പാൽപ്പായസമുണ്ടാക്കി അനധികൃത വിൽപ്പനയിലുടെ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ദിവസവും പണം തട്ടുകയാണെന്നാണ് ഭക്തജനക്കൂട്ടായ്മയുടെ ആരോപണം. ഒരു ലിറ്റർ പാൽപ്പായസത്തിന് 160 രൂപയാണ് വില. എന്നാൽ രസീതില്ലാതെ ഇതിന്റെ രണ്ടിരട്ടി വിലയീടാക്കി അനധികൃത വിൽപ്പന നടത്തുകയാണ് ദേവസ്വം ബോർഡെന്നും ഇവർ ആരോപിക്കുന്നു. കൂടുതൽ നിർമിക്കുമ്പോൾ പാൽപ്പായസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നുവെന്നും ഭക്തർ പറയുന്നു. കൂടാതെ ചുറ്റുവിളക്ക് കത്തിക്കാനായി ദിവസവും വഴിപാടുകാരിൽനിന്ന് 10,500 രൂപ വാങ്ങിയിട്ട് ഉപയോഗിച്ച എണ്ണ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും ഇതിലും ക്രമക്കേട് കാട്ടുന്നുവെന്നുമാണ് ഭക്തരുടെ പരാതി. ചുറ്റുവിളക്കിനായി ഭക്തരിൽനിന്ന് സ്വീകരിക്കുന്ന മുഴുവൻ തുകയ്ക്കും രസീത് നൽകണമെന്നും…
Read MoreTag: ambalappuzha palpayasam
തിരുവല്ലയിലെ ബേക്കറിക്കാര്‍ അമ്പലപ്പുഴ പാല്പായസം വിറ്റു ! ‘ഗോപാല കഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി ആര്‍ക്കും ‘അമ്പലപ്പുഴ പാല്പായസം’ വില്‍ക്കാം…
അമ്പലപ്പുഴ പാല്പായസം എന്ന പേരില്‍ തിരുവല്ലയിലെ ഒരു ബേക്കറിയില്‍ പാല്‍പ്പായസം വിറ്റതിനെത്തുടര്‍ന്ന് പായസത്തിനു പേറ്റന്റ് എടുക്കാനൊരുങ്ങി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അമ്പലപ്പുഴ പാല്‍പ്പായസമെന്ന വിഖ്യാതമായ പേരുപേക്ഷിച്ച് ‘ഗോപാലകഷായ’മെന്ന പേരില്‍ പേറ്റന്റ് എടുക്കാനാണ് തീരുമാനം. ഫലത്തില്‍ ഗോപാല കഷായമെന്ന പേരില്‍ പേറ്റന്റ് നേടിയാല്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ആര്‍ക്കും പാല്‍പ്പായസം വില്‍ക്കാമെന്ന സ്ഥിതിയാകും. അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ ഏതെങ്കിലും സ്വകാര്യ സ്ഥാപനം പേറ്റന്റ് നേടിയാലും തടയാനാകില്ല. ഗോപാല കഷായമെന്ന പേര് ആചാരപരമായ പേരാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനെതിരേ പ്രതിഷേധം ശക്തമായി.ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസം മധുരത്തിന്റെ പര്യായമാണ്. ചെമ്പകശേരി രാജാവിന്റെ കാലം മുതലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി ഉണ്ടാക്കാന്‍ തുടങ്ങിയത്. ലിറ്ററിന് 160 രൂപ നിരക്കിലാണ് അമ്പലപ്പുഴ പാല്‍പ്പായസം വിതരണം ചെയ്യുന്നത്. രണ്ട് മാസം മുന്‍പാണ് ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്നു പേരിട്ട് പാല്‍പ്പായസം ടിന്നിലാക്കി വിറ്റതു…
Read More