ചെങ്ങന്നൂർ: അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ദേവസ്വം വിജിലൻസ് എസ്.പി പി.ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസു പറഞ്ഞു. വൈശാഖ മാസാചരണവും, അഞ്ചമ്പല ദർശനം പരിപാടിയുടെ യോഗം ചെങ്ങന്നൂർ പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം എൻ. വാസു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആനയുടെ ചുമതല ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ഹരിപ്പാട് ഡപ്യൂട്ടി കമ്മീഷണർ ബി. ബൈജുവിനെ തൽ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയതായും അദ്ദേഹം പറഞ്ഞു. ജനുവരി 28നാണ് വിജയകൃഷ്ണനെ മറ്റ് ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നത്. മാർച്ച് 26ന് ആനയെ തിരികേ എത്തിച്ചപ്പോൾ വലത് കാലിൽ ഉണ്ടായ മുറിവ് കാരണം ആനയ്ക്ക് നിൽക്കാൻ ആകാത്ത സ്ഥിതിയിൽ ആയിരുന്നു. കാലിലെ മുറിവിൽ നീർവീക്കം ഉണ്ടായതായി കണ്ടെത്തി. ഇതെ തുടർന്ന് ആനക്ക് വിശ്രമം നൽകുകയും ആവശ്യമായ ചികിത്സ നടത്തുകയും…
Read MoreTag: ambalapuzha ornament robbery
ഗോ സംരക്ഷണം, രത്നമോഷണം, ഇപ്പോൾ ഗജരാജന്റെ വേർപാടും; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വിട്ടൊഴിയുന്നില്ല; കരകാണാതെ മുൻ അന്വേഷങ്ങൾ
അമ്പലപ്പുഴ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന വിവാദ സംഭവങ്ങളുടെ അന്വേഷണങ്ങൾ എല്ലാം പ്രഹസനങ്ങൾ ആകുന്നു. മുത്തുക്കുടയിലെ സ്വർണ്ണം നഷ്ടപ്പെട്ട സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാൽ അവസാനം തേഞ്ഞുതീർന്നെന്നായിരുന്നു ഒടുവിലെ കണ്ടെത്തൽ. വിശേഷദിവസങ്ങളിൽ മാത്രം സ്ട്രോങ് മുറിയിൽ നിന്നും പുറത്തെടുക്കാറുള്ള സ്വർണ്ണ മുത്തുക്കുടയുടെ പിടിയിലെ സ്വർണ്ണപാളിയാണ് കാണാതായത്. പുറംലോകം അറിയാതിരിക്കാൻ പിടിപട്ടുകൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. യാദൃശ്ചികമായി ഇതഴിച്ചപ്പോഴാണ് പിടിയിലെ സ്വർണ്ണം നഷ്ടപ്പെട്ടത് അറിയുന്നത്. രത്നങ്ങൾ പതിപ്പിച്ച പതക്കം നഷ്ടപ്പെട്ടതാണ് പിന്നീട് ഏറെ കോളിക്കമായത്. വിശേഷദിവസങ്ങളിൽ ഭഗവാന് ചാർത്താനുള്ള പതക്കം കാണാനില്ലെന്ന് പറഞ്ഞിട്ടും അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പരാതി നൽകാൻപോലും തയ്യാറായില്ല. ഉപദേശകസമിതി മുൻ പ്രസിഡൻറ് കൂടിയായ സുഭാഷ് പരാതിപ്പെട്ടതോടെയാണ് ഇത് പുറംലോകം അറിയുന്നത്. ദിവസങ്ങൾക്ക് ശേഷം ഇത് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്നും രൂപമാറ്റം വരുത്തിയ നിലയിൽ തിരിച്ചുകിട്ടിയെങ്കിലും അന്വക്ഷണം ഒരു അന്തേവാസിയിൽ ഒതുങ്ങി. കേസിന്റെ നടപടി…
Read Moreസത്യം പുറത്ത് വരണം..! അമ്പലപ്പുഴ ക്ഷേത്ര ത്തിലെ നഷ്ടപ്പെട്ട പതക്കം തിരികെ കിട്ടി; പക്ഷേ കള്ളൻ ആരെന്ന ചോദ്യത്തിന് ഉത്തര മായില്ല; പ്രതിയെ പിടിക്കാത്തതിൽ പ്രതിഷേ ധിച്ച് സമരസമിതിയുടെ സ്റ്റേഷൻ മാർച്ച്
അന്പലപ്പുഴ: അന്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട കേസിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ചു സംഘടിപ്പിയ്ക്കുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് അന്പലപ്പുഴ സിഐ ഓഫീസിലേയ്ക്ക് മാർച്ചു നടത്തുന്നു. ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട പതക്കം ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. യഥാർഥ കുറ്റവാളിയെ കണ്ടെത്തുന്നതു വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. നഷ്ടപ്പെട്ട തിരുവാഭരണം രൂപഭാവം വരുത്തിയത് പുനർ നിർമിച്ച് ഭഗവാന് ചാർത്തുക, ഗുരതരകൃത്യവിലോപം കാട്ടിയ ക്ഷേത്ര ജീവനക്കാരെ സസ്പെൻഡ് ചെയ്യുക, വർഷങ്ങളായി തുടരുന്ന ക്ഷേത്ര ജീവനക്കാരെ സ്ഥലം മാറ്റുക, ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുക, ക്ഷേത്രത്തിൽ കൂടുതൽ ഗാർഡുകളെ നിയമിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചിട്ടുണ്ട്.
Read Moreകാണാതായ തിരുവാഭരണം എങ്ങനെ കാണിക്ക വഞ്ചിയിലെത്തി; അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷണം പോയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല
ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ തിരുവാഭരണം കാണിക്കവഞ്ചിയില്‍ കണ്ടെത്തി. രണ്ട്ു കാണിക്കവഞ്ചി തുറന്നെണ്ണുമ്പോഴാണ് കടലാസില്‍ പൊതിഞ്ഞ നിലയില്‍ തിരുവാഭരണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ദേവനു ചാര്‍ത്തുന്ന തിരുവാഭരണം നഷ്ടപ്പെട്ടത്. തിരുവാഭരണം നഷ്ടപ്പെട്ട ശേഷം രണ്ടു വട്ടം ഭണ്ഡാരം തുറന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ആഭരണങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നാണ് പ്രധാന മാല ലഭിച്ചത്. ഗണപതി നടയിലെ ഭണ്ഡാരത്തില് നിന്നാണ് പതക്കം ലഭിച്ചത്. രണ്ടു ആഭരണങ്ങള്‍ക്കും ചെറിയ കേടു പാടുകളുണ്ട്. അമ്പലത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളില്‍ മാത്രമാണു തിരുവാഭരണം പുറത്തെടുക്കാറുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേവസ്വം വിജിലന്‍സിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിരുവാഭരണം കണ്ടുകിട്ടിയത്. തിരുവാഭരണത്തിലെ മൂന്നു മാലകളില്‍ രണ്ടാം നിര മാലയും…
Read More