വയനാട് അമ്പലവയലില്‍ വയോധികനെ കൊന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ തെളിവെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടില്‍ തെളിവെടുപ്പ് തുടങ്ങിയത്. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മാതാവിനെയും സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാതാവിനെ കോടതിയിലും രണ്ട് പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിലും ഹാജരാക്കും. അതേസമയം, മുഹമ്മദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ ആരോപണവുമായി ആദ്യഭാര്യ സക്കീന രംഗത്തെത്തി. തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് സക്കീനയുടെ ആരോപണം. പോലീസില്‍ കീഴടങ്ങിയ പെണ്‍കുട്ടികള്‍ക്ക് തനിച്ച് കൃത്യം നടത്താനാവില്ലെന്നും ഇവരുടെ മാതാവ് രോഗിയാണെന്നും കൊലപാതകത്തിന് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നും സക്കീന പറഞ്ഞു. പെണ്‍കുട്ടികളാണ് മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന വാദം നുണയാണെന്നും സക്കീന ആരോപിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് അമ്പലവയലിലെ കൊലപാതകവിവരം പുറംലോകമറിയുന്നത്. മാതാവിനെ ഉപദ്രവിക്കാന്‍…
Read More