ഓഹരിവിപണിയില്‍ ഒരൊറ്റ ദിവസം ഉണ്ടായ ഇടിവില്‍ തകര്‍ന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ അതിസമ്പന്നര്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിനെ മറികടക്കുകയും ചെയ്തു. മണികണ്ട്രോള് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സക്കര്‍ബര്‍ഗിനെക്കാള്‍ മെച്ചപ്പെട്ട റാങ്കിങ്ങിലെത്തി. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്സ് പറയുന്നു. മറ്റൊരു രസകരമായ വസ്തുത ധനികരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ നേരിയ മുന്‍തൂക്കം അദാനിയ്ക്കാണ് എന്നുള്ളതാണ്. ഫോര്‍ബ്സിന്റെ കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അദാനിക്ക് 9,010 കോടി ഡോളര്‍ ആസ്തിയാണ് ഉള്ളത്. ഇതോടെ ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായിരിക്കുകയാണ് അദാനി. അംബാനിയുടെ ആസ്തി 9,000 കോടി ഡോളറാണ്. ഇതോടെ ഫോര്‍ബ്സിന്റെ ലിസ്റ്റില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം 12 ആയി.
Read MoreTag: ambani
25 കോടിയുമായി അംബാനി സിപിഐ ഓഫീസിലെത്തി ! അന്ന് അംബാനിയോട് എബി ബര്ദന് പറഞ്ഞ കാര്യം വെളിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്
മുകേഷ് അംബാനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐക്ക് 25 കോടി രൂപ സംഭാവന എത്തിയെന്നും എന്നാല്‍ പാര്‍ട്ടി അത് നിരസിച്ചെന്നും വെളിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംബാനി പണവുമായി സിപിഐ നേതാവ് എ.ബി ബര്‍ദനെയാണ് കാണാന്‍ വന്നത്. എന്നാല്‍ ബര്ദന് ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചുവെന്നും താന്‍ സാക്ഷിയാണെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിച്ചത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണയിലായിരുന്നു. 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായിരുന്നു പന്ന്യന്‍. അക്കാലത്താണ് അംബാനി പണവുമായി എത്തിയതെന്നാണ് പന്ന്യന്‍ രവീന്ദ്രന് വെളിപ്പെടുത്തിയത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നും പറഞ്ഞാണ് വന്നത്. പന്ന്യന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ ബര്ദന് പറഞ്ഞു, ഇരിക്ക് ഒരാള്‍ ഇപ്പോള്‍ വരും…
Read Moreഇമ്രാന് ഖാന് ഇനി ഇരിക്കപ്പൊറുതി നഷ്ടപ്പെടും ! കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി മോദി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകള്‍ നടപ്പാക്കിത്തുടങ്ങി; ജമ്മു കാഷ്മീരില്‍ നിക്ഷേപത്തിന് തയ്യാറെന്ന് വന്‍കിട ആശുപത്രികള്‍…
പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ജമ്മു കാഷ്മീരിന്റെ സമഗ്ര വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച വികസന പാക്കേജുകള്‍ നടപ്പാകാന്‍ പോകുന്നു. കാഷ്മീരിലെ ജനത കഷ്ടതയനുഭവിക്കുന്നുവെന്ന് നിലവിളിക്കുന്ന പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് തലയില്‍ മുണ്ടിടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഫലത്തില്‍ കാഷ്മീരിന് ഗുണകരമായി എന്നതിന് തെളിവായി വന്‍ വികസമാണ് വരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡിസിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് വ്യക്തമാക്കി. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജമ്മു കാഷ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് ഗവര്‍ണര്‍ പറഞ്ഞു. പൊതുവെ ഗവര്‍ണര്‍…
Read Moreകാഷ്മീര്‍ യുവത ഇനി കല്ലെറിഞ്ഞ് സമയം കളയേണ്ട ! വരാന്‍ പൊകുന്നത് വന്‍ തൊഴിലവസങ്ങള്‍; കാഷ്മീരില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത് മുകേഷ് അംബാനി മുതല്‍ ജപ്പാനിലെ വന്‍ കമ്പനികള്‍ വരെ…
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു പിന്നാലെ കാഷ്മീരില്‍ വന്‍ തൊഴിലിടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണപ്രദേശങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യങ്ങളും കമ്പനികളും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും കശ്മീരിലും നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായാല്‍ നിക്ഷേപത്തിനായി ജപ്പാന് കമ്പനികള്‍ എത്തുമെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സുവും നേരത്തേ വ്യക്തമാക്കിയിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍…
Read Moreഅദാനി നോട്ട് ഓകെ അംബാനിയെങ്കില്‍ ‘ഡബിള്‍’ ഒകെ ! തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് അനില്‍ അംബാനിയെ…
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ അദാനിയെ ഏല്‍പ്പിച്ചതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നതെന്നു പറയാം. സാക്ഷാല്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെയാണ് പിണറായി ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ന്യായങ്ങള്‍ പലത് പറയുന്നുണ്ട്. അനില്‍ അംബാനിയുടെ കമ്പനിക്ക് എങ്ങനെ സാമ്പത്തിക പരിശോധന അനുകൂലമാക്കി ബിഡില്‍ പങ്കെടുക്കാനായെന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കടക്കെണിയില്‍ ആകെ വലയുന്ന കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. ജയില്‍ വാസത്തില്‍ നിന്ന് അനില്‍ കഷ്ടിച്ചു രക്ഷപ്പെട്ടതു തന്നെ ചേട്ടന് മുകേഷിന്റെ കരുണയിലാണ്. അത്തരത്തിലൊരു വ്യക്തിയുടെ കമ്പനിക്ക് ഇന്‍ഷുറന്‍സ് നല്‍കിയതിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പിണറായി സര്‍ക്കാര്‍ റിലയന്‍സിന്…
Read Moreഒടുവില്‍ പലരും ഭയപ്പെട്ടിരുന്നത് സംഭവിക്കുന്നു ! ഡിടിഎച്ച്,കേബിള്‍ സേവനധാതാക്കളെ കുത്തുപാളയെടുപ്പിക്കാന്‍ ജിയോ ഹോം ടിവി എത്തുന്നു; അംബാനിയുടെ പുതിയ കളി ഇങ്ങനെ…
ജിയോയിലൂടെ മറ്റു ടെലികോം കമ്പനികളെ കുത്തുപാളയെടുപ്പിച്ച മുകേഷ് അംബാനിയുടെ അടുത്ത നീക്കം ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ പ്രമുഖ ഡിടിഎച്ച്,കേബിള്‍ സേവനധാതാക്കളെ. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം വൈകാതെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തും. മാസങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഡിടിഎച്ചിന് പകരമായി മുകേഷ് അംബാനിയുടെ കമ്പനി ജിയോ ഹോം ടിവി എന്ന സര്‍വീസ് തുടങ്ങുമെന്നാണ്. ഡിടിഎച്ച്, കേബിള്‍ സര്‍വീസുകളേക്കാള്‍ മികച്ച ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സേവനമായിരിക്കും ജിയോ ഹോം ടിവിയിലൂടെ നല്‍കുക. വിപണിയിലെ ഏറ്റവും പുതിയ ടെക്നോളജിയുടെ ഔദ്യോഗിക അവതരിപ്പിക്കല്‍ കൂടിയാകും ജിയോ ഹോം ടിവി. ജിയോ ഹോം ടിവി നിലവിലെ ഡിടിഎച്ച്, കേബിള്‍ സര്‍വീസുകള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജിനൊപ്പം…
Read Moreആറു മാസം മുമ്പ് 271 കോടി രൂപ നഷ്ടമായിരുന്ന ജിയോ ഇപ്പോള്‍ 7120 കോടി രൂപയുടെ ലാഭത്തില്‍; സാമ്പത്തിക വിദഗ്ധരെപ്പോലും അമ്പരപ്പിക്കുന്ന മുകേഷ് അംബാനിയുടെ തന്ത്രങ്ങള്‍ ഇങ്ങനെ…
അണ്ണാന് കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട എന്നു പറയുന്നതു പോലെ അംബാനിയെ ബിസിനസ് പഠിപ്പിക്കേണ്ട കാര്യമില്ല എന്നും പറയാം. ജിയോ തുടങ്ങിയപ്പോള്‍ പലരും മുഖം ചുളിച്ചിരുന്നു ഈ അംബാനിയ്ക്ക് ഇത് എന്തു പറ്റി എന്നുവരെ പലരും ചോദിച്ചു. കാരണം ഇന്നുവരെ കേട്ടിട്ടില്ലാത്ത സൗജന്യം വാരിക്കോരി കൊടുത്തുകൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശം. കമ്പനി ലാഭത്തിലാകാന്‍ നാലു വര്‍ഷത്തിലധികം വേണമെന്നായിരുന്നു മുമ്പ് പറഞ്ഞു കേട്ടത്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടമാണ് ഇപ്പോള്‍ അംബാനിയുടെ ടെലികോം കമ്പനി നടത്തിയിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ വന്‍ കുതിപ്പിനെ കുറിച്ചാണ് മിക്ക ടെക്, സാങ്കേതിക വിദഗ്ധരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ ഒരു സംരംഭം ലാഭത്തിലാകുന്നത് ശ്രദ്ധേയമാണ്. എങ്ങനെയാണ് ഇത്രയും ലാഭം നേടാന്‍ അംബാനിക്ക് കഴിഞ്ഞതെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ശരിക്കും ട്രായിയുടെ ഒരൊറ്റ തീരുമാനമായിരിക്കും കമ്പനിയെ ഇത്രയും…
Read More