ലോക്ക്ഡൗണില്‍ തടഞ്ഞ പോലീസുകാരനെയും ജീപ്പിനെയും ഇടിച്ചു തെറിപ്പിച്ച് അംബാസിഡര്‍ കാര്‍; വീഡിയോ കാണാം…

കോവിഡ് 19ന്റെ രൂക്ഷതയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ നിസ്സാരമായി കാണുന്ന നിരവധി ആളുകള്‍ സമൂഹത്തിലുണ്ട്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്ന നിരവധി വാഹനങ്ങളെയും ആളുകളെയുമാണ് പോലീസ് ദിനംപ്രതി കസ്റ്റഡിയിലെടുക്കുന്നത്. ഇപ്പോഴിതാ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ച പോലീസിനെ ഇടിച്ചുതെറിപ്പിച്ച വീഡിയോ തമിഴ്‌നാട്ടില്‍ നിന്ന് പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുറത്തുവന്ന വീഡിയോയില്‍ പോലീസിനെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. പോലീസ് ജീപ്പ് കുറുകെയിട്ട് അംബാസിഡര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കൈകാണിച്ച പോലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാര്‍ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസുകാരന് പരിക്കേല്‍ക്കുകയും ജീപ്പിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അംബാസിഡര്‍ കാറിലെത്തിയവര്‍ മനഃപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വീഡിയോ കാണുന്ന ഏവര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവും.

Read More