വെള്ളറട: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ തട്ടാമുക്കിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാഖി(30) എന്ന യുവതിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഉപ്പു ചേര്‍ത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്പൂരി തട്ടാംമുക്ക് രാഹുല്‍ ഭവനില്‍ അഖിൽ (25) സഹോദരന് രാഹുൽ (27)സമീപവാസിയായ ആദര്‍ശ്(26)എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിനായി അമ്പൂരിയിലെത്തിച്ചു. വന്‍ ജനക്കൂട്ടം ഇന്നലെ രാവിലേ മുതല്ക്കേ ഇവടെ തമ്പടിച്ചിരുന്നു. വന്‍ പോലീസ്സ് സംരക്ഷണയില്‍ ആയിരുന്നു തെളിവെടുപ്പ്.ഉച്ചക്ക് 1.30 യോടെ അമ്പൂരിയിലെ തട്ടാംമുക്കിലെ മൃതദ്ദേഹം കണ്ടെടുത്ത വീട്ടിന് സമീപത്ത് പോലീസ് വാനിലെത്തിച്ചശേക്ഷം ഓരോരുത്തരേയായി വാഹനത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തന്റെ പണികഴിപ്പിക്കുന്ന വീട്ടിലെ സ്റ്റെയര്‍കെയ്സിനടിയില്‍ നിന്ന് രാഖിയെ കൊല്ലാന്‍ കുടുക്കിട്ട പ്ലാസറ്റിക് കയറും കുഴിയെടുക്കാനുപയോഗിച്ച പിക് ആക്സും കമ്പിപ്പാരയും അഖില്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു.പോലീസ്സ് കമ്പിപ്പാരയും കയറും കസ്റ്റഡിയിലെടുത്തു. രാഖിയുടെ ഒരു ചെരുപ്പും സമീപത്തെ പറമ്പില്‍ നിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍…
Read MoreTag: amboori murder
അമ്പൂരി കൊലപാതകം; അഖിലിനെ തെളിവെടുപ്പിന് എത്തിച്ചു; നാട്ടുകാർ കല്ലെറിഞ്ഞു കൂക്കിവിളിച്ചു
തിരുവനന്തപുരം: അന്പൂരി കൊലപാതകക്കേസിലെ ഒന്നാം പ്രതി അഖിലിനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. വൻ പോലീസ് സന്നാഹത്തിന്റെ അകന്പടിയോടെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചതെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നാട്ടുകാർ പ്രതിയെ കൂക്കിവിളിച്ചു. അതിനിടെ പ്രതിക്ക് നേരെ കല്ലേറുമുണ്ടായി. വളരെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനുള്ളിലും പോലീസ് പ്രതിയെ എത്തിച്ചു. ഇതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്പോഴാണ് കല്ലേറുണ്ടായത്. കൊലപാതകത്തിന് കൂട്ടുനിന്ന മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ മുദ്രാവാക്യം മുഴക്കി. നേരത്തെ അറസ്റ്റിലായ അഖിലിന്റെ ജേഷ്ഠൻ രാഹുലിനെ സ്ഥലത്ത് എത്തിച്ച് പോലീസ് ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതേസമയം കേസിൽ ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി ആദർശിനെ മൃതദേഹം പുറത്തെടുക്കാൻ സ്ഥലത്ത് എത്തിച്ചപ്പോൾ തെളിവെടുപ്പും പൂർത്തിയാക്കിയെന്ന് പോലീസ് വ്യക്തമാക്കി. തിരുപുറം പുത്തൻകടയിൽ ജോയ്ഭവനിൽ…
Read Moreരാഖിയെ കൊന്നത് കാമുകന് അഖില്‍ തന്നെ ! മൂത്ത മകനും ഇളയമകനും കൂടി ഒരു പെണ്‍കുട്ടിയെ കൊല്ലുമ്പോള്‍ വേണ്ട ഉപദേശം കൊടുത്ത് അച്ഛനും; കഞ്ചാവ് മണിയനും മക്കളും ക്രൂരതയുടെ പര്യായമാവുന്നതിങ്ങനെ…
അമ്പൂരിയില്‍ കാമുകിയെ കൊന്ന് കുഴിച്ചു മൂടിയ അഖിലിന് ക്രൂരത കൂടെപ്പിറപ്പ്. അമ്പൂരിയില്‍ ഭീതി പരത്തി കഞ്ചാവ് കച്ചവടം നടത്തിയ ആളായിരുന്നു അഖിലിന്റെ അച്ഛന് കഞ്ചാവ് മണിയന് എന്ന രാജപ്പന് നായര്‍. മകന് പട്ടാളത്തില്‍ പോയതോടെ മണിയന് പ്രത്യക്ഷത്തിലുള്ള തട്ടിപ്പ് നിര്‍ത്തി രാജപ്പന് നായരായി. പുതിയ വീടു പണിയുന്നതിലായിരുന്നു പിന്നെ ശ്രദ്ധ. എന്നാല്‍ കാമുകി രാഖിയെ കുഴിച്ചു മൂടാന്‍ അച്ഛന്റെ സഹായമുണ്ടായിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതോടെ മണിയന് വീണ്ടും വില്ലനാവുകയാണ്. എല്ലാത്തിനും പിന്നില്‍ ആണ്മക്കളാണെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാന്‍ രാജപ്പന് എന്ന മണിയന് ശ്രമിച്ചിരുന്നു. ഇത് തകര്‍ക്കുന്നതാണ് അഖിലിന്റെ മൊഴി. ഇതോടെ രാജപ്പനും കുടുങ്ങും. രാഖിയുടെ മൃതദേഹം കണ്ടെടുത്തപ്പോള്‍ മണിയന് ഒളിവിലായിരുന്നു. പിന്നീട് കേസില്‍ പ്രതിയാകാതിരിക്കാന്‍ അച്ഛന് വീട്ടില്‍ തിരിച്ചെത്തി. മക്കളെ ന്യായീകരിക്കാതെ അന്വേഷണവുമായി സഹകരിച്ച നല്ലച്ഛനായി. ഇതിനിടെയാണ് നാട്ടുകാര്‍ വീട്ടില്‍ കുഴിയെടുക്കാന്‍ അച്ഛനും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. അപ്പോഴും മണിയന്…
Read More