വെള്ളറട: അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ തട്ടാമുക്കിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാഖി(30) എന്ന യുവതിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഉപ്പു ചേര്‍ത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്പൂരി തട്ടാംമുക്ക് രാഹുല്‍ ഭവനില്‍ അഖിൽ (25) സഹോദരന് രാഹുൽ (27)സമീപവാസിയായ ആദര്‍ശ്(26)എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിനായി അമ്പൂരിയിലെത്തിച്ചു. വന്‍ ജനക്കൂട്ടം ഇന്നലെ രാവിലേ മുതല്ക്കേ ഇവടെ തമ്പടിച്ചിരുന്നു. വന്‍ പോലീസ്സ് സംരക്ഷണയില്‍ ആയിരുന്നു തെളിവെടുപ്പ്.ഉച്ചക്ക് 1.30 യോടെ അമ്പൂരിയിലെ തട്ടാംമുക്കിലെ മൃതദ്ദേഹം കണ്ടെടുത്ത വീട്ടിന് സമീപത്ത് പോലീസ് വാനിലെത്തിച്ചശേക്ഷം ഓരോരുത്തരേയായി വാഹനത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തന്റെ പണികഴിപ്പിക്കുന്ന വീട്ടിലെ സ്റ്റെയര്‍കെയ്സിനടിയില്‍ നിന്ന് രാഖിയെ കൊല്ലാന്‍ കുടുക്കിട്ട പ്ലാസറ്റിക് കയറും കുഴിയെടുക്കാനുപയോഗിച്ച പിക് ആക്സും കമ്പിപ്പാരയും അഖില്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു.പോലീസ്സ് കമ്പിപ്പാരയും കയറും കസ്റ്റഡിയിലെടുത്തു. രാഖിയുടെ ഒരു ചെരുപ്പും സമീപത്തെ പറമ്പില്‍ നിന്ന് വലിച്ചെറിയപ്പെട്ട നിലയില്‍…
Read MoreTag: amboori rakhi crime
അമ്പൂരി കൊലപാതകം; അഖിലിനെ തെളിവെടുപ്പിന് എത്തിച്ചു; നാട്ടുകാർ കല്ലെറിഞ്ഞു കൂക്കിവിളിച്ചു
തിരുവനന്തപുരം: അന്പൂരി കൊലപാതകക്കേസിലെ ഒന്നാം പ്രതി അഖിലിനെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. വൻ പോലീസ് സന്നാഹത്തിന്റെ അകന്പടിയോടെയാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചതെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. നാട്ടുകാർ പ്രതിയെ കൂക്കിവിളിച്ചു. അതിനിടെ പ്രതിക്ക് നേരെ കല്ലേറുമുണ്ടായി. വളരെ പണിപ്പെട്ടാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്തും വീടിനുള്ളിലും പോലീസ് പ്രതിയെ എത്തിച്ചു. ഇതിന് ശേഷം പുറത്തേക്ക് കൊണ്ടുപോകുന്പോഴാണ് കല്ലേറുണ്ടായത്. കൊലപാതകത്തിന് കൂട്ടുനിന്ന മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ മുദ്രാവാക്യം മുഴക്കി. നേരത്തെ അറസ്റ്റിലായ അഖിലിന്റെ ജേഷ്ഠൻ രാഹുലിനെ സ്ഥലത്ത് എത്തിച്ച് പോലീസ് ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല. ഇയാൾ നിലവിൽ റിമാൻഡിലാണ്. അതേസമയം കേസിൽ ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി ആദർശിനെ മൃതദേഹം പുറത്തെടുക്കാൻ സ്ഥലത്ത് എത്തിച്ചപ്പോൾ തെളിവെടുപ്പും പൂർത്തിയാക്കിയെന്ന് പോലീസ് വ്യക്തമാക്കി. തിരുപുറം പുത്തൻകടയിൽ ജോയ്ഭവനിൽ…
Read Moreമൃതദേഹം പെട്ടെന്ന് അഴുകാൻ വസ്ത്രം അഴിച്ചുമാറ്റി; അമ്പൂരി കൊലക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ; കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ്
വിഴിഞ്ഞം: അമ്പൂരി രാഖി കൊലക്കേസിൽ രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ. ശനിയാഴ്ച രാവിലെയാണ് രാഹുലിനെ പോലീസ് അറസ്റ്റു ചെയ്തത്. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. അതേസമയം കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിനെ കണ്ടെത്താൻ പൊഴിയൂർ എസ്ഐ പ്രസാദിന്റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സംഘം ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. സംഭവശേഷം ഇയാൾ മിലിറ്ററി ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു പോലീസിന് ലഭിച്ച വിവരം. അഖിൽ രാഖിയെ വിവാഹം കഴിച്ചിരുന്നതായാണു പോലീസ് നൽകുന്ന സൂചന. മൃതദേഹത്തിൽ നിന്നു കിട്ടിയ താലിമാല എറണാകുളത്തെ ഒരു ആരാധനാലയത്തിൽ വച്ച് അണിയിച്ചതായും പോലീസ് കരുതുന്നു. ദീർഘനാളത്തെ പ്രണയത്തിൽ നിന്ന് പിൻമാറിയ അഖിൽ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതാണു പ്രശ്നങ്ങൾക്ക് കാരണമായത്. രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടെന്നു ജീർണിക്കാനായി വസ്ത്രങ്ങൾ മാറ്റിയ ശേഷമാണു കുഴിച്ചുമൂടിയത്. കാണാതായ വസ്ത്രങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്.
Read Moreയുവതിയെ കൊന്നു കുഴിച്ചു മൂടിയ സൈനികനെ തേടി പോലീസ് ഡല്‍ഹിയിലേക്ക്; പ്രതിയായ സൈനികന് അഖില്‍ ഡല്‍ഹിയില്‍ സൈനിക കസ്റ്റഡിയില്‍
വെള്ളറട: യുവതിയെ കൊന്ന് കുഴിച്ച്മൂടിയ കേസിൽ പ്രതിയായ സൈനികനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് സംഘം ഡൽഹിയിലേക്ക്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി അനില്‍കുമാര്‍, പുവ്വാര്‍ സി ഐ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഡല്‍ഹിക്ക് പോവുക. പ്രതിയായ സൈനികന് അഖിൽ ഡൽഹിയിൽ സൈനിക കസ്റ്റഡിയിലാണ്. കൊലപാതകവിവരം തിരുവനന്തപുരത്തിലെ ഉന്നതപോലീസ് നേതൃത്വം ഡല്‍ഹിയിലെ സൈനിക ഓഫിസ്സില് അറിയിച്ചതിനെ തുടര്‍ന്നാണ് സൈനിക കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുള്ളത്. അന്പൂരിക്കു സമീപം തട്ടാമുക്കിൽ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ഇന്നലെയാണ് യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് കണ്ടത്തിയത്. തട്ടാമുക്ക് സ്വദേശിയും സൈനികനുമായ അഖിൽ എസ്. നായരുടെ വീടിനു പിന്നിലെ പുരയിടത്തില്‍ നിന്നാണു മൃതദേഹം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്നലെ പുറത്തെടുത്തത്. മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. ജൂണ്‍…
Read Moreമൂന്നാഴ്ച ഉറക്കമില്ലാത്ത രാത്രി! കാമുകിയെ കൊന്ന് കുഴിച്ച് മുടിയ അരുംകൊലക്ക് ചുരുളഴിക്കാന്‍ പോലീസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു; അന്വേഷണം കേരളത്തിലും തമിഴ്നാട്ടിലും
സ്വന്തംലേഖകൻ വിഴിഞ്ഞം: കൊലപാതകം നടത്തിയ ശേഷം തെളിവു നശിപ്പിക്കാൻ മൃതദേഹം ഉപ്പിട്ട് കുഴിച്ചുമൂടി. രാഖിമോളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ടെത്തിയ പുരയിടം പുല്ലുവെട്ടി കിളച്ചിരുന്നു. കൂടാതെ കമുകിന്റെ തൈകൾ വച്ചുപിടിപ്പിച്ചു. നിശ്ചയം നടത്തിയ യുവതിയെ വിവാഹം കഴിക്കാൻ കാമുകിയെ കൊന്ന് കുഴിച്ച് മുടിയ അരുംകൊലക്ക് ചുരുളഴിക്കാൻ പോലീസിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി വട്ടം കറങ്ങിയ പൂവാർ എസ്ഐ ആർ.സജീവും സംഘത്തിനും മൂന്നാഴ്ച ഉറക്കമില്ലാത്ത രാത്രികളായിരുന്നു. തിരുപുറം പുത്തൻകടയിൽ ചായത്തട്ടുകട നടത്തുന്ന പുത്തൻകട ജോയി ഭവനിൽ രാജന്റെയും ഡെയ്സിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകളാണ് കൊല്ലപ്പെട്ട രാഖി മോൾ. ഡിഗ്രിവരെ പഠിച്ചശേഷം എറണാകുളത്തെ ഒരു കേബിൾ കമ്പനിയിലെ ജീവനക്കാരിയായി. ആറ് വർഷം മുൻപ് രാഖിയുമായി സ്നേഹബന്ധത്തിലായ അഖിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഇഷ്ടപ്പെട്ട മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തി. പക്ഷെ കടുത്തപ്രണയത്തിലായ രാഖിമോൾ…
Read Moreമരണത്തിലേക്ക് ഒരു മിസ്ഡ്കോള്! രാഖിമോളുടെ ജീവിതം ഇല്ലാതാക്കിയ പ്രണയത്തിലേക്ക് നയിച്ച അതേ ഫോണ്‍ ഒടുവില്‍ കൊലപാതകത്തിനു തുമ്പുമായി; അമ്പൂരിയിലെ അരുംകൊലയുടെ പിന്നാമ്പുറ കഥകള്‍
സ്വന്തംലേഖകൻ അന്പൂരി: ഒരു മിസ്ഡ്കോളിൽ തുടങ്ങിയ പ്രണയം, ഒരു ജീവിതം പറിച്ചെടുത്തു. തളിരിട്ടു തുടങ്ങിയ ജീവിത സ്വപ്നങ്ങൾ കാമുകന്റെ വീടിന്റെ പിന്നിലെ കുഴിമാടത്തിൽ അവസാനിച്ചു. രാഖിമോളുടെ ജീവിതം ഇല്ലാതാക്കിയ പ്രണയത്തിലേക്ക് നയിച്ച അതേ ഫോൺ ഒടുവിൽ കൊലപാതകത്തിനു തുന്പുമായി. രാഖിമോളുടെ മൃതദേഹം അഖിലിന്റെ വീടിന്റെ പിന്നിൽ നിന്ന് കണ്ടെടുക്കുന്പോൾ അക്ഷരാർഥത്തിൽ നാട്ടുകാർ ഞെട്ടി. 20 ദിവസംമുന്പ് നടന്ന ക്രൂരകൃത്യം മണത്തറിഞ്ഞ് പോലീസ് എത്തുംവരെ അങ്ങിനെയൊരു സംഭവം നടന്നതിന്റെ സൂചനപോലും അവശേഷിച്ചിരുന്നില്ല. നാടിനെ നടുക്കിയ ഈ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാഖിമോള്‍ അമ്പൂരി തട്ടാമുക്ക് സ്വദേശിയായ അഖിലുമായി പരിചയപ്പെടുന്നത് ഒരു മിസ്ഡ് കോളിലൂടെ ആയിരുന്നു. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലായി. വ്യത്യസ്ത മതവിഭാഗക്കാരായിരുന്നെങ്കിലും പ്രണത്തിന് അതു തടസമായില്ല. എന്നാൽ കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി അഖിന്റെ വിവാഹം ഉറപ്പിച്ച തോടുകൂടി ഇവരുടെ…
Read Moreനഗ്നമായ മൃതദേഹത്തിൽ ഉപ്പ് വിതറി, പുരയിടം കിളച്ച് കമുക് നട്ടു; കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ സൈനികനായ അഖിലിന്റെ ക്രൂരകൃത്യം കണ്ട് ഞെട്ടി അമ്പൂരിയിലെ പോലീസും നാട്ടുകാരും
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്ന ക്രൂരകൃത്യമെന്ന് പോലീസ്. കേസ് വഴിതിരിച്ചു വിടാൻ ആസൂത്രണ ശ്രമം നടന്നതായും പോലീസ് അറിയിച്ചു. പൂവാര്‍ പുത്തന്‍കടയില്‍ രാജന്റെ മകള്‍ രാഖി മോളുടെ (25) മൃതദേഹമാണ് അമ്പൂരിക്കു സമീപം തട്ടാമുക്കിൽ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിലായതിനാൽ പീഡനം നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നിൽ ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്മുക്കില് അഖില്‍ എസ്. നായർ എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ വീടിനു പിന്നിലെ പുരയിടത്തില്നിന്നാണു മൃതദേഹം കണ്ടെടുത്തത്. അഖിലുമായി രാഖി പ്രണയത്തിലായിരുന്നു. അഖിലിന്റെ വിവാഹം…
Read More