ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി ! പാ​തി​രാ​ത്രി​യി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ യു​വ​തി​യ്ക്ക് സു​ഖ​പ്ര​സ​വം…

ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ യു​വ​തി​യ്ക്ക് ക​നി​വ് 108 ആം​ബു​ല​ന്‍​സി​ല്‍ സു​ഖ​പ്ര​സ​വം. ആ​റ്റി​ങ്ങ​ല്‍ കോ​രാ​ണി ചെ​മ്പ​ക​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ 28കാ​രി​യാ​ണ് ആം​ബു​ല​ന്‍​സി​നു​ള്ളി​ല്‍ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ആം​ബു​ല​ന്‍​സി​ന്റെ സേ​വ​നം തേ​ടു​ക​യാ​യി​രു​ന്നു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​യു​ട​ന്‍ ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് സു​ജി​ത്ത് ബി, ​എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ വി​വേ​ക് ബി ​ആ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി യു​വ​തി​യു​മാ​യി എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് തി​രി​ച്ചു. ആം​ബു​ല​ന്‍​സ് ക​ഴ​ക്കൂ​ട്ടം എ​ത്തി​യ​പ്പോ​ഴേ​ക്കും യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി. തു​ട​ര്‍​ന്ന് വി​വേ​ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് അ​മ്മ​യ്ക്കും കു​ഞ്ഞി​നും സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി. ഉ​ട​ന്‍ ത​ന്നെ ആം​ബു​ല​ന്‍​സി​ല്‍ പ്ര​സ​വ​ത്തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി. രാ​ത്രി 12.10ന് ​വി​വേ​കി​ന്റെ പ​രി​ച​ര​ണ​ത്തി​ല്‍ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. ഉ​ട​ന്‍ ത​ന്നെ അ​മ്മ​യും കു​ഞ്ഞു​മാ​യു​ള്ള പൊ​ക്കി​ല്‍​കൊ​ടി ബ​ന്ധം…

Read More

ഇ​ത​ങ്ങോ​ട്ട് പി​ടി​പ്പി​ക്ക്…​ഇ​താ​ണ് ബെ​സ്റ്റ് ‘മ​രു​ന്ന്’ ! ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ രോ​ഗി​യെ മ​ദ്യം കു​ടി​പ്പി​ച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ രോ​ഗി​യ്ക്ക് മ​ദ്യം ന​ല്‍​കി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍. ഒ​ഡീ​ഷ​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ണ്ടി നി​ര്‍​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വ​ന്ന് രോ​ഗി​ക്ക് മ​ദ്യം ഒ​ഴി​ച്ചു​ന​ല്‍​കു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ലെ ടി​ര്‍​ടോ​ള്‍ പ്ര​ദേ​ശ​ത്തി​ന് അ​ടു​ത്തു​ള്ള ഹൈ​വേ​യി​ല്‍ വെ​ച്ചാ​ണ് സം​ഭ​വം. ആം​ബു​ല​ന്‍​സി​ല്‍ സ്ട്രെ​ക്ച​റി​ല്‍ കാ​ലി​ന് പ​രി​ക്കേ​റ്റ രോ​ഗി കി​ട​ക്കു​ന്ന​തും കാ​ണാം. ഡ്രൈ​വ​ര്‍ ഗ്ലാ​സി​ലേ​ക്ക് മ​ദ്യം ഒ​ഴി​ക്കു​ന്ന​തും ഇ​രു​വ​രും മ​ദ്യം കു​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല് കാ​ണാം. ആം​ബു​ല​ന്‍​സി​ന് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് വീ​ഡി​യോ എ​ടു​ത്ത​ത്. സം​ഭ​വം വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ പ്ര​തി​ക​രി​ച്ച്് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ രം​ഗ​ത്തെ​ത്തി. രോ​ഗി ചോ​ദി​ച്ച​തു​കൊ​ണ്ടാ​ണ് മ​ദ്യം കു​ടി​ക്കാ​ന്‍ കൊ​ടു​ത്ത​തെ​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​ത് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ആ​യ​തി​നാ​ല്‍ ന​ട​പ​ടി എ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ജ​ഗ​ത്സിം​ഗ്പൂ​ര്‍ ചീ​ഫ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍…

Read More

വെറും ആറു കിലോമീറ്ററിന് ആവശ്യപ്പെട്ടത് 9200 രൂപ വണ്ടിക്കൂലി ! തുക നല്‍കാന്‍ ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ പെരുവഴിയില്‍ തള്ളി ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത; ഇയാളെ ഒരു പാഠം പഠിപ്പിച്ച് ഡോക്ടര്‍മാര്‍…

ആറു കിലോമീറ്റര്‍ യാത്രയ്ക്ക് ആവശ്യപ്പെട്ട അമിത കൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ ഇറക്കിവിട്ട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും ഒമ്പത് വയസ്സുള്ള സഹോദരനെയും അമ്മയെയുമാണ് ഡ്രൈവര്‍ പുറത്താക്കിയത്. കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ കോവിഡ് സ്‌പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സ് ഡ്രൈവര്‍ 9200 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക തങ്ങളുടെ പക്കലില്ലെന്നു പറഞ്ഞപ്പോള്‍ കുട്ടികളുടെ ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉള്‍പ്പടെ ഊരി മാറ്റി കുടുംബത്തെ പുറത്താക്കുകയായിരുന്നെന്ന് കുട്ടികളുടെ അച്ഛന്‍ ആരോപിച്ചു. വിവരം അറിഞ്ഞ ചില ഡോക്ടര്‍മാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ഇതേ ആംബുലന്‍ഡ് ഡ്രൈവര്‍ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ഇന്‍സ്റ്റഗ്രാം കാമുകിയെ തേടി ലോക്ക്ഡൗണ്‍ കാലത്ത് തിരുവനന്തപുരത്തു നിന്നും തിരിച്ച മൂവര്‍ സംഘം എത്തിച്ചേര്‍ന്നത് വടകരയില്‍; കാമുകി കൃത്യനിഷ്ഠ പാലിക്കാതിരുന്നപ്പോള്‍ കാമുകനും കൂട്ടുകാരും ഇവര്‍ വന്ന ആംബുലന്‍സും പെട്ടു…

സിനിമക്കഥകളെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വടകരയില്‍ നടന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രേമിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് ഒന്നിക്കണമെങ്കില്‍ എന്തെല്ലാം സാഹസങ്ങള്‍ സഹിക്കണം. മിഥുനം സിനിമയില്‍ കാമുകിയെ പായയില്‍ ചുരുട്ടിക്കടത്തിക്കൊണ്ടു പോകുന്ന നായകനെ മറക്കാന്‍ മലയാളികള്‍ക്കാവുമോ. ഇത്തരത്തില്‍ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ പലവിധ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ വടകരയിലുള്ള കാമുകിയെ സ്വന്തമാക്കുന്നതിന് തിരുവനന്തപുരത്തുള്ള കാമുകന്‍ ആലോചിച്ചിട്ട് ഒരേയൊരു വഴിയേ തെളിഞ്ഞുള്ളൂ. അതായിരുന്നു ആംബുലന്‍സ് ഒടുവില്‍ കാമുകിയെ കടത്തിക്കൊണ്ടു പോകാന്‍ തിരുവനന്തപുരത്തു നിന്ന് ആംബുലന്‍സുമായി എത്തിയ കാമുകനും സോഷ്യല്‍ മീഡിയ പ്രണയ സാക്ഷാത്ക്കാരത്തിന് സാക്ഷ്യം വഹിക്കാനെത്തിയ സുഹൃത്തുക്കളും പൊലീസ് പിടിയിലാവുകയും ചെയ്തു. തിരുവനന്തപുരം മണ്‍വിള കിഴിവിലം ഉണ്ണി കോട്ടേജില്‍ ശിവജിത്ത് (22), അരമട സജിത്ത് നിവാസില്‍ സബീഷ് (48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരാണ് അറസ്റ്റിലായത്.…

Read More

ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഡല്‍ഹിയില്‍ നിന്ന് വീട്ടിലെത്താന്‍ താണ്ടിയത് 3061 കിലോമീറ്റര്‍ ! വിഷ്ണുവിന്റെയും വൃന്ദയുടെയും ലോക്ക് ഡൗണ്‍ കാലത്തെ ആംബുലന്‍സ് യാത്ര ഇങ്ങനെ…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി മലയാളികളാണ് അന്യനാട്ടില്‍ കുടുങ്ങിപ്പോയത്. ചിലരാവട്ടെ വളരെ സാഹസികമായ യാത്രയിലൂടെ കേരളത്തിലെത്തുകയും ചെയ്തു. ഇത്തരമൊരു സാഹസികയാത്രയ്‌ക്കൊടുവിലാണ് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നാട്ടിലെത്തിയത്. ഡല്‍ഹിയില്‍ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന വിഷ്ണുവും ഭാര്യ വൃന്ദയുമാണ് ആംബുലന്‍സ് മാര്‍ഗം ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടില്‍ എത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ നവീന്‍ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയായ വൃന്ദയും ഭര്‍ത്താവ് വിഷ്ണുവും പിന്നിട്ടത് 3061 കിലോമീറ്ററാണ്. മൂന്ന് ദിവസമെടുത്തായിരുന്നു ഇവരുടെ യാത്ര. നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവര്‍മാര്‍. 1,20,000 രൂപ ആംബുലന്‍സ് വാടകയും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ യാത്ര. വൃന്ദയ്ക്ക് പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ ദമ്പതികള്‍ യാത്ര തിരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ യാത്ര തുടങ്ങിയ ഇവര്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഇനി മൂന്നാഴ്ച ഇവര്‍ ക്വാറന്റൈനില്‍ കഴിയണം. ഒരു…

Read More

കാമുകന്റെയൊപ്പം താമസിച്ചിരുന്ന യുവതിയെ പിതാവ് ഇറക്കിക്കൊണ്ടുപോയി ! സംഭവം അറിഞ്ഞ് ആംബുലന്‍സില്‍ പിന്നാലെ എത്തി കാമുകന്‍ കാമുകിയെ റാഞ്ചി; ആനിക്കാട്ട് നടന്ന സംഭവങ്ങള്‍ക്കു മുമ്പില്‍ സിനിമവരെ തോറ്റുപോകും

കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയെ താമസസ്ഥലത്തെത്തി പിതാവ് ഇറക്കിക്കൊണ്ടു പോയതിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ സിനിമയെ വെല്ലുന്നത്. കാമുകിയെ അച്ഛന്‍ ഇറക്കിക്കൊണ്ടു പോയതറിഞ്ഞ് കാമുകന്‍ ആംബുലന്‍സില്‍ പിന്നാലെയെത്തി യുവതിയെ റാഞ്ചുകയായിരുന്നു. ഒടുവില്‍ നാട്ടുകാരും പോലീസും എല്ലാം ഇടപെട്ടതോടെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്ക് അവസാനമായി. തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ ആനിക്കാട് പള്ളിക്കവലയിലാണ്‌നായകനും നായികയും നായികയുടെ പിതാവും പോലീസും നാട്ടുകാരും ആംബുലന്‍സും ട്രാഫിക് ബ്‌ളോക്കുമെല്ലാം ചേര്‍ന്ന സിനിമയെ വെല്ലുന്ന രംഗങ്ങള്‍ നടന്നത് . ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് മാസം മുമ്പ് മുതല്‍ ഒരുമിച്ചുജീവിക്കുകയായിരുന്ന യുവതിയും യുവാവുമാണ് കഥയിലെ നായികാനായകന്മാര്‍. തൊടുപുഴ സ്വദേശിനിയായ യുവതി മണക്കാടുള്ള യുവാവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ടിക്കുന്നതിനിടെയാണ് പ്രണയത്തിലായത്. ഇരുകുടുംബങ്ങളും ബന്ധത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതോടെ മൂന്നുമാസം മുന്‍പ് യുവതിയും യുവാവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകളെ പിന്‍തിരിപ്പിക്കാന്‍ മാതാപിതാക്കള്‍…

Read More

മൂന്നേകാല്‍ മണിക്കൂറുകൊണ്ട് ആംബുലന്‍സ് പിന്നിട്ടത് 284 കിലോമീറ്റര്‍; 740 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ മരണപ്പാച്ചിലിന്റെ കഥ ഇങ്ങനെ…

തൃശൂര്‍: മൂന്നേകാല്‍ മണിക്കൂറുകൊണ്ട് ആംബുലന്‍സ് ഓടിയത് 284 കിലോമീറ്റര്‍. 740 ഗ്രാം മാത്രം തൂക്കവുമായി ഏഴു ദിവസം മുമ്പ് ജനിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായായിരുന്നു ഈ മരണപ്പാച്ചില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കായിരുന്നു ആ സാഹസിക യാത്ര. ഇത്ര വേഗത്തില്‍ വണ്ടി പാഞ്ഞതു കൊണ്ടു മാത്രമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. സുരക്ഷിത മേഖലകളില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറന്നു. പാലക്കാട് കുറ്റിക്കോട് കോഴിത്തൊടിയില്‍ ഉമറുല്‍ ഫാറൂഖ്–അസ്‌നാന്‍ ദമ്പതികളുടെ മകളായ ഫാത്തിമ ഷിഫയാണു ജീവിതത്തിനും മരണത്തിനുമിടയിലെ അഗ്‌നിപരീക്ഷണത്തിലൂടെ കടന്നുപോയത്. തൂക്കക്കുറവുമായി ഏഴാം മാസം ജനിച്ചുവീണ കുഞ്ഞിനു ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ശ്വസനസഹായി ഘടിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയ!ിലേക്ക് ഉടന്‍ മാറ്റണമെന്ന് മദര്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ ഇത്രയും ദൂരം റോഡ് മാര്‍ഗം പിന്നിടുന്നത് അസാധ്യമാണെന്നായിരുന്നു…

Read More

വിന്‍ഡോഗ്ലാസ് തകര്‍ക്കാനുള്ള പിതാവിന്റെ ശ്രമം ഡ്രൈവര്‍ തടഞ്ഞു; ആംബുലന്‍സ് വാതില്‍ ലോക്കായി അകത്തുപെട്ട പിഞ്ചുകുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു

റായ്പൂര്‍: ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയ ഹൃദയത്തിനു തകരാറുള്ള പിഞ്ചുകുഞ്ഞിന് വാഹനത്തിനുള്ളില്‍ ദാരുണാന്ത്യം. ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെത്തുടര്‍ന്ന് ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാന്‍ കുഞ്ഞിന്റെ അച്ഛന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്ന് പറഞ്ഞ് ഡ്രൈവര്‍ അദ്ദേഹത്തെ തടഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്. കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റായ്പൂരിലെ ഡോ: ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു. ഇന്ന് രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ സഞ്ജീവനി എക്സ്പ്രസ് വിളിച്ചു. കുട്ടിയെ പെട്ടെന്ന് തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയത്ത് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്ത വിധം കൊളുത്തിപ്പോയി. തുറക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും കഴിയാതെ ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്…

Read More

മുരുകനു ചികിത്സ നിഷേധിക്കാനുള്ള കാരണം പുറത്ത്; വെന്റിലേറ്റര്‍ ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്…

കൊല്ലം: ചികില്‍സ നിഷേധിക്കപ്പെട്ട് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍ രംഗത്ത്. അന്ന് മുരുകനെയും കൊണ്ട് നിരവധി ആശുപത്രികളിലേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് െ്രെഡവര്‍ രാഹുലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ചികില്‍സ ലഭിക്കാതെ ഏഴു മണിക്കൂറോളം ആംബുലന്‍സിനകത്തു കിടന്നാണ് മുരുകന്‍ അന്ത്യശ്വാസം വലിച്ചത്. സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ കോളേജിനെയും സമീപിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചികില്‍സ നിഷേധിക്കപ്പെടുകയായിരുന്നു. മുരുകന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കൊല്ലത്തെ മെഡിസിറ്റി ആശുപത്രി വെന്റിലേറ്റര്‍ നിഷേധിച്ചതെന്ന് രാഹുല്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. മെഡിസിറ്റി ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിരുന്നു. എന്നിട്ടും അതു ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രാഹുല്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ മുരുകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ചികില്‍സ നല്‍കാന്‍ അവര്‍ തയയാറായില്ലെന്ന് രാഹുല്‍ തുറന്നടിച്ചു. വെന്റിലേറ്റര്‍ സൗകര്യമുണ്ടോയെന്ന് വിളിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക്…

Read More

വിഐപിയുടെ സുരക്ഷയോ കുട്ടിയുടെ ജീവനോ വലുത്? വിഐപിക്ക് വഴിയൊരുക്കാന്‍ ആംബുലന്‍സ് തടഞ്ഞിട്ടു; വീഡിയോ വൈറലാവുന്നു

ഉന്നതരെ സംരക്ഷിക്കുന്നതിനും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനുമായി സാധാരണക്കാരന്റെ അവകാശങ്ങളെ നിഷേധിക്കുന്നത് സാധാരണമാവുകയാണ്. സമാനമായ സംഭവമാണ് ഇക്കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്നത്. അപകടത്തില്‍പ്പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്ന കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനെ വിഐപിക്ക് കടന്നുപോകുന്നതിനായി റോഡില്‍ തടഞ്ഞുവെച്ചു. ന്യൂഡല്‍ഹിയിലെ തിരക്കേറിയ റോഡുകളിലൊന്നിലാണ് ആംബുലന്‍സിനെ ഏതാനും മിനിറ്റുകള്‍ തടഞ്ഞിട്ട് വി.ഐ.പിക്ക് സുരക്ഷിതമാര്‍ഗമൊരുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായപ്പോള്‍, പ്രതിക്കൂട്ടിലായത് ഇന്ത്യയുടെ മാന്യത തന്നെ. ആംബുലന്‍സില്‍ സ്ട്രെക്ചറില്‍ കിടക്കുകയായിരുന്നു കുട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏതാനും ഏതാനും ആളുകള്‍ പോലീസുമായി തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡിന് കുറുകെ ബാരിക്കേഡ് സ്ഥാപിച്ച പോലീസ്, വിഐപി കടന്നുപോകുന്നതുവരെ ആംബുലന്‍സ് തടഞ്ഞുവെച്ചു. അതോടെ, ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ പെടുകയും ചെയ്തു. കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതാണോ വി.ഐ.പിയുടെ യാത്രയെന്ന് നാട്ടുകര്‍ ചോദിച്ചിട്ടും പോലീസ് വഴങ്ങിയില്ല. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്ത് 14-ാം നമ്പര്‍ ഗേറ്റിലാണ് സംഭവം നടന്നത്. മലേഷ്യന്‍ പ്രസിഡന്റിന് കടന്നുപോകുന്നതിന് വേണ്ടിയാണ്…

Read More