വാക്‌സിന്‍ രണ്ടു ഡോസ് എടുത്തിട്ടും അമേരിക്കയില്‍ കോവിഡ് കുതിച്ചുയരുന്നു ! ഡെല്‍റ്റാ വകഭേദം അമേരിക്കയെ വിഴുങ്ങുമ്പോള്‍ ആശങ്കയോടെ ലോകം…

ഡെല്‍റ്റാ വകഭേദം അമേരിക്കയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ 53 ശതമാനം പേര്‍ക്കും രണ്ടു ഡോസ് വൈറസ് നല്‍കിയിട്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയായാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. ലേബര്‍ ഡേ വാരാന്ത്യത്തിലേക്ക് കടക്കുമ്പോള്‍, അമേരിക്ക നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2020-ലെ ലേബര്‍ ഡേ വാരാന്ത്യത്തിലെ കണക്കിന്റെ 300 ശതമാനം കൂടുതലാണിത്. അതുപോലെ ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിന്റേതിനേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നപ്പോള്‍ മരണ നിരക്കില്‍ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. 53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞ രാജ്യത്തെ അവസ്ഥയാണിത്. രോഗവ്യാപനം കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ഒരു വര്‍ദ്ധനവ് ചികിത്സതേടി ആശുപത്രികളില്‍…

Read More

അഭിനയമാണ് ജോലിയെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു ! ആ അസാധാരണ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിത്യ മേനോന്‍…

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് തനിക്കുണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി നിത്യാ മേനോന്‍. സംഭവത്തെക്കുറിച്ച് നിത്യ പറയുന്നതിങ്ങനെ…ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. അപ്പോള്‍ പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. എന്തായാലും സായിപ്പ് ട്രോളിയതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Read More

അമേരിക്കയില്‍ എവിടെയാണ് മിസ്റ്റര്‍ മോസ്‌കോ ! അമേരിക്കിലേക്കെന്നു പറഞ്ഞ് യുവാവിനെ അയച്ചത് റഷ്യയിലേക്ക്; ഏജന്റിന്റെ ചതിയില്‍പെട്ട് യുവാവ് ഒടുവില്‍ ചെയ്തത്

ജലന്ദര്‍: ദുബായ്‌ക്കെന്നു പറഞ്ഞാണ് നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാലിനെയും ശ്രീനിവാസനെയും ഉരുവില്‍ കയറ്റി മദ്രാസിലെത്തിച്ചത്. അത് സിനിമയാണെങ്കില്‍ അതിനു സമാനമായ അനുഭവം ജീവിതത്തില്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ജലന്ദര്‍ സ്വദേശി രജന്‍സിംഗ് എന്ന മുപ്പതുകാരന്‍ ആത്മഹത്യ ചെയ്തത്. അമേരിക്കയില്‍ ജോലി എന്നു പറഞ്ഞ് വിശ്വസിപ്പിച്ച ട്രാവല്‍ ഏജന്റ് റഷ്യയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. കടം വാങ്ങി 13 ലക്ഷം രൂപ ഏജന്റിന് നല്‍കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ എല്ലാം റെഡിയാണെന്ന് പറഞ്ഞ ഏജന്റ് പിന്നീട് ആദ്യം റഷ്യയില്‍ ചെല്ലണമെന്നും ആദ്യത്തെ മൂന്നു മാസം അവിടെ നിന്ന ശേഷം അമേരിക്കയിലേയ്ക്ക് പോകാനാകുമെന്നും പറഞ്ഞു. റഷ്യയിലെത്തിയ രജന്‍ മൂന്ന് മാസം മോസ്‌കോയില്‍ ചിലവഴിച്ചെങ്കിലും അമേരിക്കയിലേക്ക് അയയ്ക്കാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. ഇതോടെ നാട്ടില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കകം വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി ഏജന്റിനെതിരേ കേസെടുത്തിട്ടുണ്ട്.

Read More

നാലംഗ മലയാളി കുടുംബത്തെ അമേരിക്കയില്‍ കാണാതായി; സംഭവം നടന്നിട്ട് നാലു ദിവസം പിന്നിടുമ്പോഴും സൂചനകളൊന്നുമില്ല…

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടംബത്തെയുമാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോര്‍ട്ട്ലന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു ഇവര്‍. സന്ദീപിന്റെ ഭാര്യ സൗമ്യ കൊച്ചി സ്വദേശിയാണ്. മക്കളായ സിദ്ധാന്തും സാച്ചിയും കാറിലുണ്ടായിരുന്നു. ലോസാഞ്ചത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്. നാലു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ മാസം നാലാം തീയതി കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ കുടുംബം താമസിച്ചിരുന്നു. ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്സസിലുള്ള സന്ദീപിന്റെ ബന്ധു പറഞ്ഞു. ഇതേത്തുടര്‍ന്നാണു പൊലീസില്‍ വിവരമറിയിച്ചത്. ആറാം തീയതി വ്യാഴാഴ്ച രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. എന്നാല്‍ അര്‍ദ്ധരാത്രി…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പില്‍ വിറച്ച് അമേരിക്ക ! നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞ് പാറപോലെയായി; പലയിടത്തും തണുപ്പ് ‘ചൊവ്വയിലുള്ളതിനേക്കാള്‍’ കൂടുതല്‍

അമേരിക്ക തണുത്തു വിറയ്ക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പാണ് ഇത്തവണ അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടു നയാഗ്രാ വെള്ളച്ചാട്ടം നിശ്ചലമായി. നയാഗ്രാ തണുത്തുറഞ്ഞു പാറ പോലെയാകുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അമേരിക്കയില്‍ ഇപ്പോള്‍. വടക്കു കിഴക്കന്‍ അമേരിക്കയിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 37 ഡിഗ്രിയാണ് തണുപ്പ്. 1933 ല്‍ രേഖപ്പെടുത്തിയ മൈനസ് 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിനു മുമ്പു രേഖപ്പെടുത്തിയ ഏറ്റവും കടുത്ത ശൈത്യം. കടുത്ത തണുപ്പ് പല ജീവ ജാലങ്ങളുടെയും നിലനില്‍പ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. അതിശൈത്യത്തെ തുടര്‍ന്നു തണുത്തു മരവിച്ചു വലിയ മൂന്നു സ്രാവുകള്‍ കരയ്ക്ക് അടിഞ്ഞിരുന്നു. വര്‍ദ്ധക്യത്തില്‍ പെട്ടയാളുകള്‍ അതിശൈത്യം താങ്ങാന്‍ കഴിയാതെ മരണത്തോട് അടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തണുപ്പത്ത് അധികനേരം പുറത്ത് ഇറങ്ങി നില്‍ക്കരുത് എന്നു മുന്നറിയിപ്പും കാലാവസ്ഥ നീരിക്ഷകര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ആര്‍ട്ടിക്കില്‍ നിന്നുള്ള ശക്തമായ ശീതക്കാറ്റാണു താപനില ഇത്രയധികം…

Read More

അമേരിക്ക സമത്വസുന്ദരമായ നാടെന്ന് പിസി ജോര്‍ജ്;അവിടെയെങ്ങും ഒരു ചൂഷണവുമില്ല; അമേരിക്കയെപ്പറ്റി അസംബന്ധം പടച്ചു വിടുന്നത് ഇടതുപക്ഷ ചിന്തകരെ തൂക്കിക്കൊല്ലണമെന്നും പിസി

കോട്ടയം: എന്തു ഏതു സമയത്തും വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് പിസി ജോര്‍ജിനെ മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. തനിക്കു തോന്നുന്ന കാര്യം ഒരു മടിയുമില്ലാതെ പിസി ആരോടും പറയുകയും ചെയ്യും. ഇപ്പോള്‍ തന്റെ പാര്‍ട്ടിയായ ജനപക്ഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ലോക പര്യടനത്തിലാണ് പിസി. ഗള്‍ഫും യൂറോപ്പുമെല്ലാം ചൂറ്റി പാര്‍ട്ടി വളര്‍ത്തിയാണ് അമേരിക്കയിലെത്തിയത്. അവിടെ കണ്ട കാഴ്ചകള്‍ കേട്ടതുപോലെയായിരുന്നില്ല. സമത്വസുന്ദരമായ നാട്. സാമ്രാജ്യത്വം എന്നത് കാണാന്‍ പോലുമില്ല. അതുകൊണ്ട് തന്നെ ജോര്‍ജിന് സ്വയം അപമാനം തോന്നുകയാണ്. അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് ജോര്‍ജ് നടത്തുന്ന പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞാന്‍ കഴിഞ്ഞ 15 ദിവസമായി ഞാന്‍ അമേരിക്കയിലായിരുന്നു. ഞാന്‍ കേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വംമെന്നാണ്. ഇത് കാണാനാണ് ഞാന്‍ പോയത്. ഞാന്‍ വായിച്ച എല്ലാ പുസ്തകത്തിലും അമേരിക്കന്‍ സാമ്രാജ്യത്വം, മൂന്നാം ലോക രാജ്യങ്ങളെ ചൂഷണം ചെയ്യുന്നു, ലോക പൊലീസ്…

Read More

രഹസ്യമായി ചേലാകര്‍മ്മം നടത്തി; ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടര്‍ അമേരിക്കയില്‍ പിടിയില്‍

അമേരിക്കയില്‍ ചേലാകര്‍മ്മം നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ പിടിയില്‍. ജുമാന നാഗര്‍വാല എന്ന 44കാരിയായ ഡോക്ടറെയാണ് മിഷിഗണില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ഇവര്‍ ചേലാകര്‍മ്മം നടത്തിയത്. എന്നാല്‍ ഇവര്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഇവര്‍ ഗുജറാത്തിയും ഇംഗ്ലീഷും സംസാരിക്കുമെന്ന് അന്വേഷണ സംഘം തന്നെയാണ് വെളിപ്പെടുത്തിയത്. രഹസ്യഭാഗത്തെ ചര്‍മ്മം ചെത്തി നീക്കുന്ന പ്രക്രിയയാണ് ചേലാ കര്‍മ്മം എന്നു പറയുന്നത്. ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഇതിന് വിധേയമാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ജീവന് ഭീഷണി നേരിടും എന്ന് കണക്കാക്കി 1996ല്‍ അമേരിക്കയില്‍ ഇതു നിരോധിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് ചേലാകര്‍മം ചെയ്തതിന് ഒരു വനിതാ ഡോക്ടറെ പിടികൂടുന്നത്. അതീവ രഹസ്യമായാണ് ഇവര്‍ കൃത്യം ചെയ്തിരിക്കുന്നത് എന്നു പോലീസ് പറയുന്നു. പരാതി പ്രകാരം നിരവധി സംസ്ഥാനങ്ങള്‍ സഞ്ചരിച്ചാണ് കൃത്യം നടത്തിയത്. നേരത്തെ 2006ല്‍…

Read More

ജീവനില്ലാത്തവയ്ക്കും ശവപറമ്പ്! ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ അടക്കം ചെയ്തിരിക്കുന്നു; അമേരിക്കയിലെ അരിസോണ മരുഭൂമി വിമാനങ്ങളുടെ ശവപറമ്പായതിനെക്കുറിച്ചറിയാം

വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, മനുഷ്യര്‍ക്ക് മാത്രമല്ല, ജീവനില്ലാത്ത വിമാനങ്ങള്‍ക്കുമുണ്ട് ശവപറമ്പുകള്‍. അമേരിക്കയിലാണ് ഈ അപൂര്‍വ്വ ശവപ്പറമ്പൊരുക്കിയിരിക്കുന്നത്. അരിസോണ എന്ന മരൂഭൂമിയെയാണ് വിമാനങ്ങളുടെ ശവപ്പറമ്പായി രൂപമാറ്റം നടത്തിയിരിക്കുന്നത്. അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടവും അണിയിച്ചിട്ടുണ്ട്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്. എയറോസ്പേസ് മെയിന്റനന്‍സിലെ 309 ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്. ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നതെന്നോര്‍ക്കണം. ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ ഇങ്ങനെ മരുഭൂമിയില്‍ നിരന്നുകിടക്കുകയാണ്. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും സംഗീത വീഡിയോകള്‍ക്കുമൊക്കെ ഈ വ്യോമതാവളം കേന്ദ്രമായിട്ടുണ്ട്. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ ഈ ശവപറമ്പില്‍ നിന്ന്…

Read More

ഹില്ലരിയെ ചതിച്ചത് റഷ്യന്‍ ഹാക്കര്‍മാര്‍! റഷ്യന്‍ ഹാക്കര്‍മാരും ട്രംപിന്റെ സംഘവും തമ്മില്‍ അടുത്ത ബന്ധം; വെളിപ്പെടുത്തലുമായി എഫ്ബിഐ ഡയറക്ടര്‍

ഏതാനും മാസങ്ങള്‍ മുമ്പാണ് ലോകം മുഴുവന്‍ പ്രതീക്ഷിച്ചതിന് നേര്‍വിപരീതമായി റിപ്പബ്ലിക് പാര്‍ട്ടി അനുകൂലിയായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ലോകം പ്രതീക്ഷിച്ചത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ്‍ പ്രസിഡന്റാവുമെന്നായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയങ്ങളിലെ ഹില്ലരിയുടെ പ്രകടനവും ജനപ്രീതിയും ട്രപ് സ്വയം വരുത്തിവച്ച പിഴവുകളുമായിരുന്നു പ്രസിഡന്റ് കസേരയില്‍ ഹില്ലരി തന്നെയാവുമെന്ന് എതിര്‍ പാര്‍ട്ടിക്കാര്‍ പോലും കരുതാന്‍ കാരണം. എന്നാല്‍ ശക്തമായ അട്ടിമറിയിലൂടെ ട്രംപ് അധികാരത്തിലേറുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നതുമുതല്‍ ട്രംപിനെ സഹായിച്ചത് റഷ്യയാണെന്നും തെരഞ്ഞെടുപ്പുഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചതാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രംപോ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളോ ഈ ആരോപണം ശരിവച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റന്റെ തോല്‍വിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് വ്യക്തമായ സൂചന നല്‍കി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ രംഗത്തെത്തിയിരിക്കുന്നു. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമയാണ് ഇത്…

Read More