അമേഠി: രാഹുല്‍ ഗാന്ധിയെ വിടാന്‍ സരിതാ നായര്‍ക്ക് മനസ്സില്ല. വയനാട്ടില്‍ രാഹുലിനെതിരേ മത്സരിക്കാന്‍ സരിത പദ്ധതിയിട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ സരിത തോറ്റു പിന്മാറിയെന്നു കരുതിയവരെയാണ് സോളാര്‍ നായിക ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ അമേഠിയില്‍ രാഹുലിനെതിരേ സരിത മത്സരിക്കുമെന്ന് ഉറപ്പായി. പച്ചമുളക് ചിഹ്നമാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചു നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന വയനാട്ടിലും എറണാകുളത്ത് ഹൈബീ ഈഡനെതിരെയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിശദ രേഖകള്‍ ഹാജരാക്കാനാവാതിരുന്നതിനാല്‍ പത്രിക തള്ളുകളായായിരുന്നു. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വിലാസത്തിലാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സരിത മത്സരിക്കുന്നത്. സരിത അമേഠിയില്‍ എത്ര വോട്ടുകള്‍ പിടിക്കും എന്നതിലാണ് മലയാളികളുടെ ആകാംക്ഷ.
Read MoreTag: amethi
അമേഠിയിലെ കലാനിഷ്കോവ് റൈഫിള്‍ ഫാക്ടറിയില്‍ വിരിഞ്ഞിറങ്ങാന്‍ പോകുന്നത് എകെ-47 ഉള്‍പ്പെടെ 7.50 ലക്ഷം തോക്കുകള്‍ ! മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വരുന്ന പുതിയ ഫാക്ടറി ലോകശ്രദ്ധ ആകര്‍ഷിക്കുന്നു…
ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്ഥാന് മോചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് അവര്‍ തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 7.5 ലക്ഷം തോക്കുകളാണ് ഇന്ത്യയില്‍ വിരിഞ്ഞിറങ്ങാന്‍ പോകുന്നത്. ഇന്ന് അമേഠിയില്‍ റൈഫിള്‍ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ ലോകം ഉറ്റുനോക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള കലാനിഷ്കോവ് ഫാക്ടറിയാണ് മോദി ഇന്ന് ഉദ്ഘാടനം ചെയ്യുക. ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും റഷ്യന്‍ കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറി ഇന്തോ റഷ്യന്‍ റൈഫിള്‍സ് ആണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ഏഴര ലക്ഷം കലാഷ്നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശ് പ്രതിരോധ…
Read More