തനിക്ക് ലഭിച്ച സാമ്പത്തിക സഹായമെല്ലാം തീര്‍ന്നെന്നും ജീവിതം അതീവ ബുദ്ധിമുട്ടിലാണെന്നും വെളിപ്പെടുത്തി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. സര്‍ക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും കിട്ടിയ ലക്ഷങ്ങളുടെ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സ് ജോലി ചെയ്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിക്കുന്നതെന്ന് രാജേശ്വരി പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ ജിഷ ഏഴ് വര്‍ഷം മുമ്പാണ് പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളില്‍ കൊല്ലപ്പെടുന്നത്. അതിന് പിന്നാലെ രാജേശ്വരിയെ സഹായിക്കാന്‍ സര്‍ക്കാരും പൊതുജനങ്ങളും രംഗത്തെത്തുകയായിരുന്നു. 2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് 40, 31, 359 രൂപയാണ് എത്തിയത്. ഇതില്‍ നിന്നും പുതിയ വീടിന്റെ നിര്‍മാണത്തിനായി 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ 5000 രൂപ വീതം…
Read MoreTag: amirul
ജിഷയുടെ പിതൃത്വം പിപി തങ്കച്ചനില്‍ ആരോപിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തിയില്ല ? പാപ്പുവിന്റെ അക്കൗണ്ടില്‍ വന്ന ലക്ഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇങ്ങനെ…
കൊച്ചി: കേരളത്തെ നടുക്കിയ ജിഷ കൊലപാതകക്കേസിലെ ദുരൂഹതകള്‍ കൂടുന്നു. ആരാണ്, എന്തിനാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു കൊലപാതകത്തിന്റെ അടുത്ത നാളുകളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍.അമീറുല്‍ ഇസ്ലാമെന്ന ആസാംകാരനാണ് കൊലയാളിയെന്ന് പൊലീസ് പറഞ്ഞതും കസ്റ്റഡിയില്‍ എടുത്തതും. എന്നാല്‍, ജിഷയുടെ യഥാര്‍ത്ഥ ഘാതകന് അമീറുള്‍ തന്നെയാണോ? എന്ന സംശയം ഇപ്പോഴും ഒട്ടുമിക്ക ആളുകളിലും അവശേഷിക്കുന്നു. അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന് അഡ്വ. ആളൂര്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അനാറൂല്‍ ഇസ്ലാം എന്ന അമീറിന്റെ സുഹൃത്താണ് യഥാര്‍ത്ഥ കൊലയാളിയെന്നും ഇയാളെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ജിഷയുടെ അച്ഛന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണെന്ന വിധത്തിലുള്ള ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. പൊതുപ്രവര്‍ത്തകനായിരുന്ന ജോമോന് പുത്തന്‍പുരക്കലായിരുന്നു ഈ ആരോപണത്തിനു പിന്നില്‍. ജിഷയുടെ കൊലപാതകത്തിനു കാരണമായതും ഈ ബന്ധമായിരുന്നെന്ന് ജോമോന് ആരോപിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ജോമോനെതിരെ മാനനഷ്ട കേസ് നല്‍കിയെങ്കിലും…
Read More