പെരുമ്പാവൂര്‍: കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതി ശിക്ഷിക്കപ്പെടുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രോസിക്യൂഷന്. ജിഷ കൊല്ലപ്പെടുന്ന സമയത്ത് സംഭവപ്രദേശത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി.രണ്ടു കാര്യങ്ങളൊഴിച്ച് കാര്യമായി പഴുതുകളില്ലാത്ത കുറ്റപത്രമാണ് കേസില്‍ പ്രൊസിക്യൂഷന് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരായ അഭിഭാഷകന് ആളൂരിന്റെ നിഗനമം. കൊലക്കുള്ള കാരണവും കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തതും സംബന്ധിച്ച് പ്രൊസിക്യൂഷന് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ യാഥാര്‍ത്ഥ്യമല്ലന്ന വാദമാണിപ്പോള്‍ പ്രതിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. കൃത്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രതികളുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് പെടാപ്പാട് പെടേണ്ടിവരും. അമിറുളിന്റെ സുഹൃത്ത് അനാറിന്റെ പങ്ക്, ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറില്‍ കണ്ട വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രധാന വിഷയങ്ങളില്‍…
Read More