പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ കണ്ണൂരിലെ പുതിയ വിമാനത്താവളത്തില്‍ ആദ്യയാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമാനം ഇറങ്ങിയതില്‍ സിപിഎമ്മിന് കടുത്ത നിരാശ. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യം മുഖ്യമന്ത്രിയെ ഇറക്കേണ്ടതായിരുന്നു എന്ന വിഷമത്തിലാണ് സിപിഎം. യഥാര്‍ത്ഥത്തില്‍ കണ്ണൂരിലെ ആദ്യ യാത്രക്കാരനായുള്ള അമിത ഷായുടെ വരവ് സിപി എമ്മിന്റെ നോട്ടപിശകായിരുന്നു. കണ്ണൂരില്‍ ഒരു ഈച്ച അനങ്ങിയാല്‍ അറിയുന്ന സിപിഎമ്മിന്റെ വീഴ്്ച്ചയായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. സിപിഎം ഇപ്പോള്‍ കണ്ണൂരിലെ ചലനങ്ങളില്‍ പലതും അറിയാറില്ല എന്നതിന്റെ ഉദാഹരണമായും അമിത ഷായുടെ കടന്നുവരവ് ചൂണ്ടികാണിക്കപ്പെടുന്നു. അമിത് ഷാ ആദ്യ യാത്രകാരനാകുന്നു എന്ന വാര്‍ത്ത സിപിഎം അറിഞ്ഞില്ലെന്നാണ് കേള്‍ക്കുന്നത്. ഇതി സംബന്ധിച്ച് സിപിഎം ജില്ലാകമ്മിറ്റി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന പാര്‍ലമെന്റ് രൈഞ്ഞടുപ്പിന്റെ പ്രചരണത്തിനു കൂടിയാണ് അമിത് ഷായുടെ ഈ വരവ്. അദ്ദേഹം കണ്ണൂരില്‍ നിന്നാണ് ഇലക്ഷന്…
Read More