കാഷ്മീര്‍ ശാന്തമാകുന്നു ! തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് നിരവധി കാഷ്മീരി യുവാക്കള്‍ കുടുംബങ്ങളിലേക്ക് മടങ്ങുന്നു; ‘അമ്മ’ പദ്ധതി വിജയമാകുന്നതിങ്ങനെ…

കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി സൈന്യം നടത്തിയ ശ്രമത്തിന്റെ ഭാഗമായി നിരവധി യുവാക്കള്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചു കുടുംബങ്ങളിലേക്ക് മടങ്ങുന്നു. ചിനാര്‍ കോര്‍ ആരംഭിച്ച ‘അമ്മ’ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലറാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഏകദേശം അമ്പതോളം യുവാക്കളാണ് ഇതിനോടകം തീവ്രവാദം ഉപേക്ഷിച്ചത്. കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തിരഞ്ഞെടുത്തത്. ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനംപേര്‍ ആദ്യ പത്ത് ദിവസത്തിനുളളില്‍ തന്നെ കൊല്ലപ്പെടും. ഒമ്പതു ശതമാനം പേര്‍ ഒരു മാസത്തില്‍ കൊല്ലപ്പെടും, 17 ശതമാനം പേര്‍ മൂന്നുമാസത്തില്‍, 36 ശതമാനം ആറു മാസത്തില്‍ ഒരു വര്‍ഷം കൊണ്ട് 64 ശതമാനം പേര്‍ കൊല്ലപ്പെടും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോടു പറഞ്ഞു. ഇതിന്റെ ഫലം വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം…

Read More