മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഒടുവില്‍ മാതാപിതാക്കള്‍ വീണ്ടെടുത്തു. ഡിഎന്‍എ പരിശോധനകള്‍ അടക്കമുള്ള നടപടികള്‍ക്കു ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. വിവാഹത്തിനു മുമ്പ് യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് അപമാനം ഭയന്ന് മാതാപിതാക്കള്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ് കഴിഞ്ഞത്. വിവാഹം നടക്കുമ്പോല്‍ യുവതി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്ത് താമസമാക്കി. മെയിലായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ദമ്പതികള്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read More