കൊച്ചി: കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ഉറപ്പായതോടെ ദിലീപ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.മുമ്പ് ചോദ്യം ചെയ്തപ്പോള്‍ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടന്‍ ഇന്ത്യവിട്ടാല്‍ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം മുമ്പില്‍ കണ്ട് കളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് അക്ഷരാര്‍ഥത്തില്‍ ദിലീപിനെ അടപടലം കുരുക്കുകയായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് യഥാര്‍ഥത്തില്‍ ദിലീപിന് വിനയായത്. പള്‍സറുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നെന്നത് ആര്‍ക്കും അറിയാമെന്നിരിക്കെയും ദിലീപ് കള്ളം പറഞ്ഞു. ഇത് അപ്പാടെ പൊളിയുകയും ചെയ്തു. ദിലീപിനെ കുടുക്കാന്‍ നിര്‍ണായകമായത് ദിലീപ് ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു.പള്‍സര്‍…
Read MoreTag: amma
അമ്മയ്‌ക്കെതിരേ ബദല്‍ സംഘടനയ്ക്കു നീക്കം നടത്തുന്നത് സൂപ്പര്‍ താരങ്ങള്‍ പണികൊടുത്ത രണ്ടു യുവതാരങ്ങള്‍, അമ്മയുടെ പ്രസിഡന്റാകാനില്ലെന്ന് മധു, അമ്മയിലെ പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ
താരസംഘടനയായ ‘അമ്മ’ വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തുടക്കകാലംമുതല്‍ വല്ലാത്തൊരു കെട്ടുറപ്പ് പുറമേയെങ്കിലും കാണിച്ചിരുന്ന സംഘടനയില്‍ ഇപ്പോള്‍ തമ്മിലടി മൂത്തിരിക്കുകയാണ്. നടിയെ ആക്രമിച്ച വിഷയത്തില്‍ അമ്മയും പ്രസിഡന്റ് ഇന്നസെന്റും സ്വീകരിച്ച നയങ്ങളാണ് പുതിയ പ്രതിസന്ധിക്ക് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അമ്മയിലും സിനിമയിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തമിഴിലെ നടികര്‍ സംഘം മാതൃകയില്‍ താരങ്ങളുടെ വലുപ്പചെറുപ്പം നോക്കാതെയുള്ള സംഘടനയ്ക്കായി കരുക്കള്‍ നീക്കുന്നത് ഒരു യുവ സംവിധായകനും രണ്ട് നടന്മാരും ചേര്‍ന്നാണ്. ഇടത് അനുഭാവമുള്ള ഈ സംവിധായകന്‍ പ്രമുഖ നടിയുടെ ഭര്‍ത്താവ് കൂടിയാണ്. രണ്ട് യുവ നടന്മാരുടെ കൂടി പിന്തുണയോടെയാണ് നീക്കങ്ങള്‍. സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്. അമ്മയെ പിളര്‍ത്താതെ അഭിനയരംഗത്തുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള പൊതുവേദിയെന്നനിലയില്‍ സംഘടന രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സിനിമയില്‍ അഭിനയിച്ച സീരിയല്‍ താരങ്ങള്‍ക്കും…
Read Moreഅമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുറച്ച് ഇന്നസെന്റ്; ബാലചന്ദ്രമേനോന് നറുക്കു വീഴാന്‍ സാധ്യത; ഇതിനോട് യോജിക്കാതെ മഞ്ജുവും സംഘവും; നടി ആക്രമിക്കപ്പെട്ട കേസ് അമ്മയുടെ അടിവേരിളക്കുമോ ?
കൊച്ചി: നടിയെ ആക്രമിച്ച കേസ് മലയാള സിനിമാ സംഘടനയായ അമ്മയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാക്കിയതായി സൂചന. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിയാനൊരുങ്ങുന്നതായാണ് വിവരം. ഇക്കാര്യം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇന്നസെന്റ് വിശദീകരിച്ചു കഴിഞ്ഞു. ജനപ്രതിനിധിയായ തനിക്ക് ഇനി ആരേയും സംരക്ഷിക്കാന്‍ കഴിയില്ലയെന്നും ഈ സാഹചര്യത്തില്‍ അധ്യക്ഷ പദം ഒഴിയുന്നതാണ് നല്ലതെന്നും ഇന്നസെന്റ് പറഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ ബാലചന്ദ്രമേനോന് നറുക്ക് വീഴാനാണ് സാധ്യത. എന്നാല്‍ ഇന്നസെന്റിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താന്‍ പല രീതിയിലുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രസിഡന്റ് സ്ഥാനത്തോടു താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് ബാലചന്ദ്രമേനോനെ പരിഗണിക്കുന്നത്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ ബാലചന്ദ്രമേനോന്‍ തയ്യാറാകുമോ എന്നത് ശ്രദ്ധേയമാണ്. പൊതുസമ്മതനെന്ന പ്രതിച്ഛായയാണ് ബാലചന്ദ്രമേനോനിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. അതിനിടെ നിലവിലെ വിവാദങ്ങളുടെ സാഹചര്യത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ എല്ലാം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. അമ്മയുടെ യോഗത്തിന് ശേഷം ഇരയെ അക്രമിച്ച ഗൂഢാലോചനക്കേസില്‍…
Read More‘അമ്മ’ നിര്‍ണായക യോഗം കൊച്ചിയില്‍! നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ച ഉണ്ടാവുമെന്ന് താരങ്ങള്‍; ആക്രമിക്കപ്പെട്ട നടി യോഗത്തില്‍ പങ്കെടുക്കില്ല
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന ‘അമ്മ’യുടെ നിര്‍ണായക വാര്‍ഷികയോഗം കൊച്ചിയില്‍. മുന്‍ നിലപാടില്‍നിന്നു വ്യത്യസ്തമായി, നടി അക്രമിക്കപ്പെട്ട സംഭവം വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടന്‍ ദിലീപും യോഗത്തില്‍ പങ്കെടുക്കും. ബുധനാഴ്ച നടന്ന അമ്മ എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ ‘അമ്മ’ യോഗത്തില്‍ ശക്തമായി ചര്‍ച്ച ചെയ്യുമെന്നു രമ്യ നമ്പീശന്‍ പറഞ്ഞു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നില്ല. എക്‌സിക്യുട്ടീവ് യോഗം തുടങ്ങാന്‍…
Read Moreമഞ്ജു ലണ്ടനില്‍ നിന്നു തിരികെയെത്തിയത് രണ്ടും കല്‍പ്പിച്ച്; നടിയെ ആക്രമിച്ച സംഭവം സിനിമയാക്കാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവം; സൂപ്പര്‍ താരങ്ങളുടെ നിലപാടുകളും നിര്‍ണായമാവും
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായ ചേരുന്ന അമ്മയുടെ യോഗം പല ചോദ്യത്തിനുമുള്ള ഉത്തരമാവും. ബുധന്‍,വ്യാഴം ദിവസങ്ങളിലായി കൊച്ചിയിലാണ് യോഗം ചേരുന്നത്. ‘വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്’ വനിതാ കൂട്ടായ്മയിലെ പ്രധാനികളായ മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ യോഗത്തലില്‍ പങ്കെടുക്കുമെന്നാണ് സൂചന. വനിതാ കൂട്ടായ്മ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ശേഷം താരങ്ങളുടെ സംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഇതേ സമയം ദിലീപ് ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് സൂചന. ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ബുധനാഴ്ച രാത്രി ഏഴിന് എക്‌സിക്യൂട്ടീവും തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ ജനറല്‍ ബോഡിയും ചേരും. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടകള്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയില്‍ ചേരുന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് അന്തിമതീരുമാനം ഉണ്ടാവുക.…
Read More