ചൂടുള്ള ദോശ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭക്ഷണമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും ഉണ്ടെങ്കില്‍ മലയാളിയ്ക്ക് കാര്യം കുശാലായി. നിലവില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്ക് ഒരു സാധാരണ കടയില്‍ 40-50 രൂപ വരെ ഈടാക്കും. ന്യൂജന്‍ കടയിലാണെങ്കില്‍ അതിനും മുകളില്‍ പോകും. എന്നാല്‍ ഇത്രയും ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് വില ചോദിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു കടയുണ്ട്. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണത്. പക്ഷെ ആളുകള്‍ ഞെട്ടുന്നത് ഭക്ഷണത്തിന്റെ വിലകൂടുതല്‍ കൊണ്ടല്ല വിലകുറവുകൊണ്ടാണെന്നു മാത്രം. മുകളില്‍പ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാല്‍ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില. ഇന്ധന വിലവര്‍ദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍…
Read More