യുഎഇയില്‍ ഈ മാസം മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ മലയാളി വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ രവിപിള്ള. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കാമെന്ന്. രവി പിള്ള അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന് നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറി. ആര്‍പി ഗ്രൂപ്പ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൊതുമാപ്പില്‍ നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ആര്‍പി ഗ്രൂപ്പിന്റെ സഹായം. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്നാണ് അറിയിച്ചിരിക്കുന്നത്.
Read More