‘എനിക്ക് ഒരു എസ്എംഎസ് എങ്കിലും അയക്കാമായിരുന്നില്ലേ’ എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു ! അമൃതയ്ക്ക് ഒരു ആരാധിക എഴുതിയ കത്ത് വൈറലാകുന്നു…

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലൂടെയാണ് താരം ഗാനരംഗത്ത് എത്തുന്നത്. അമൃതയുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അമൃതയും സഹോദരി അഭിരാമിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ സഹോദരി അഭിരാമിയ്ക്കൊപ്പം അമൃതംഗമയ എന്ന ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലാണ് താരം. ഒരു രാജകുമാരിയെ പോലെ ഒരുങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേരും എത്തി. എന്നാല്‍ സ്റ്റാര്‍ സിംഗറില്‍ കണ്ട അമൃതയെ ഓര്‍ത്ത് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുറിപ്പ് ഇങ്ങനെ…കുഞ്ഞേ 2007 ലെ സ്റ്റാര്‍ സിംഗറില്‍ ആണ് ആദ്യമായി ഞാന്‍ കാണുന്നത് ഓരോ എപ്പിസോഡും വിടാതെ കാണുമായിരുന്നു. ആ എനര്‍ജെറ്റിക്ക് ആയ ശബ്ദം കുറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്ക് കുഞ്ഞു അഭിരാമി സ്റ്റേജില്‍…

Read More