ബ്രിട്ടനില്‍ നിന്നെത്തിയ ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കിയ നടി എമി ജാക്സണ് വിവാഹിതയാവുന്നു. ബ്രിട്ടീഷുകാരനായ ബിസിനസുകാരന് ജോര്‍ജ് പനയ്യോട്ടുവാണ് വരന്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് എമി ആരാധകരെ അറിയിച്ചത്. ജോര്‍ജ് തന്റെ കവിളില്‍ ഉമ്മ വയ്ക്കുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ”ജനുവരി ഒന്ന്, 2019. ഞങ്ങളുടെ ജീവിതത്തില പുതിയ തുടക്കം. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതില്‍ ഒരുപാട് നന്ദി”, ഇതാണ് എമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്സണ് പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ…
Read MoreTag: amy jackson
ആളുകളുടെ ചോദ്യം കേട്ടു മടുത്തു ! ഒടുവില്‍ ഡിഎന്‍എ ടെസ്റ്റിനൊരുങ്ങി എമി ജാക്സണ്; തന്റെ കുടുംബചരിത്രത്തെക്കുറിച്ച് എമി പറയുന്നതിങ്ങനെ…
ഇന്ത്യന്‍ സിനിമയിലെ വിദേശ സുന്ദരിയാണ് എമി ജാക്സണ്. പല ഇന്ത്യന്‍ ഭാഷകളിലുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ച എമി ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ എമിയുടെ പുതിയ തീരുമാനം കേട്ട് ഏവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകര്‍ ഏറെയുള്ള ആമി ജാക്സണ് ഡിഎന്‍എ ടെസ്റ്റിനൊരുങ്ങുകയാണത്രെ. തന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയത്തിന് മറുപടി നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം. ഇതോടെ എമി ജാക്സന്റെ പൗരത്വത്തെക്കുറിച്ചുള്ള ആരാധകര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്കാണ് അവസാനമാകുമെന്നാണ് പ്രതീക്ഷ. ‘ഞാന്‍ ഏത് രാജ്യക്കാരിയാണെന്ന ചോദ്യം എവിടെ ചെന്നാലും ആള്ക്കാര് ചോദിക്കാറുണ്ട്. എന്റെ പൈതൃകത്വം സംബന്ധിച്ച ചര്‍ച്ചകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഞാന്‍ ഇംഗ്ലീഷ് വംശജയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാറില്ല. അതുകൊണ്ട് എന്റെ കുടുംബ ചരിത്രം ശാസ്ത്രീയമായി തന്നെ വെളിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കയാണ്’ നടി പറയുന്നു. തന്റെ കുടുംബ ചരിത്രം അറിയാനാണ് ഡിഎന്‍എ ടെസ്റ്റ്…
Read Moreഇന്ത്യന്‍ സിനിമയിലെ ബ്രിട്ടീഷ് സുന്ദരി എമി ജാക്സണ് വിവാഹിതയാവുന്നു; വരന് ആരെന്നറിയണോ…?
മദ്രാസിപട്ടണം എന്ന ചിത്രത്തിലൂടെ വന്ന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ബ്രിട്ടീഷ് നടിയാണ് എമി ജാക്സണ്. വിക്രം നായകായ ഐ. ധനുഷ് നായകനായ തങ്കമകന് തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായി നില്‍ക്കുമ്പോഴാണ് നടിയുടെ വിവാഹ പ്രഖ്യാപനം.ബിസിനസുകാരനായ ബ്രിട്ടീഷ് വംശജന് ജോര്‍ജ് പനായോട്ടാണ് വരന്. ഇരുവരും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ലോക പ്രണയദിനത്തില്‍ ആശംസകള്‍ക്കൊപ്പം ജോര്‍ജിന്റെ ചിത്രവും എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയം മറനീക്കി പുറത്തു വന്നത്.സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമി ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കുടുംബം വേണമെന്ന് എമി ആഗ്രഹിച്ചിരുന്നെന്നും അതിനാല്‍ തന്നെ ഈ വര്‍ഷം പകുതിയോടെയോ അവസാനത്തോടെയോ വിവാഹിതയാകാനാണ് എമി തീരുമാനിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. വിവാഹം എന്നായിരിക്കണമെന്നും എവിടെയായിരിക്കണമെന്നും ഇരുവരും കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം…
Read More