ചിലപ്പോള്‍ വരുന്നത് കാക്കയുടെ രൂപത്തില്‍ മറ്റു ചിലപ്പോള്‍ മനുഷ്യരൂപത്തിലും; മകളുടെ പ്രേതം പതിവായി വീട്ടില്‍ വരാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായികയുടെ അച്ഛന്‍

ആറു വര്‍ഷം മുമ്പ് മരണമടഞ്ഞ മകളുടെ പ്രേതം വീട്ടില്‍ വരുമെന്ന വെളിപ്പെടുത്തലുമായി പിതാവ്. പ്രശസ്ത ബ്രിട്ടീഷ് ഗായികയായിരുന്ന ആമി വൈന്‍ഹൗസിന്റെ അച്ഛനാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. ആറു വര്‍ഷം മുമ്പ് മരിച്ച ആമിയുടെ പ്രേതം പതിവായി വീട്ടില്‍ വരാറുണ്ടെന്നാണ് അച്ഛന്‍ മിച്ച് വൈന്‍ഹൗസ് പറയുന്നത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വിഷബാധയാലാണ് 2011 ജൂലൈയില്‍ ആമി മരിക്കുന്നത്. അതിനുശേഷം അവളുടെ ഓര്‍മ്മകളില്‍ മുഴുകി കഴിയുകയാണ് ആമിയുടെ കുടുംബം. ആമി വൈന്‍ഹൗസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ജീവകാരുണ്യസംഘടന രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളുമായാണ് ടാക്‌സി െ്രെഡവറായിരുന്ന മിച്ചും കുടുംബവും ജീവിക്കുന്നത്. കെന്റിലെ കുടുംബവീട്ടിലാണ് ആമിയുടെ പ്രേതം വരാറുള്ളതെന്ന് ദ സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മിച്ച് വൈന്‍ഹൗസ് വെളിപ്പെടുത്തുന്നത്. ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ വരുമെന്നും ചിലപ്പോള്‍ വരുന്നത് കാക്കയുടെ രൂപത്തിലാണെന്നും മിച്ച് പറയുന്നു. കൂടുതലും അവളുടെ ജന്മദിനമായ…

Read More