കണിയാമ്പറ്റയില്‍ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ കണിയാമ്പറ്റയിലാണ് പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയുകയായിരുന്നു. കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നാലെ പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്തിടെ കൊച്ചിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ചമഞ്ഞ് 17-കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയിലായിരുന്നു. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ മാത്രമല്ല. കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ഉന്നത…
Read More