മലയാളത്തിലെ സൂപ്പര്‍നായികമാരായിരുന്ന ശോഭന, രേവതി, പൂര്‍ണിമ, ഉര്‍വശി, പാര്‍വതി എന്നിവര്‍ താരമായത് ആനന്ദവല്ലിയുടെ ശബ്ദത്തിലൂടെയായിരുന്നു. കഴിഞ്ഞ ദിവസം ആനന്ദവല്ലിയുടെ ശബ്ദം നിലപ്പോള്‍ അവിടെയെത്താന്‍ അവരാരും ഉണ്ടായിരുന്നില്ല. ദുരിതമനുഭവിച്ച് ജീവിച്ചിരുന്നപ്പോള്‍ എത്താത്തവര്‍ എങ്ങനെ മരിച്ചുകഴിഞ്ഞ് എത്തും… നടിമാരോ സംവിധായകരോ അവരെ അവസാനമായൊന്നു കാണാനെത്തിയില്ലെന്ന് മറ്റൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും മകന്‍ ദീപന്റെ മരണം കൊണ്ട് വന്ന മാനസിക പിരിമുറുക്കവും മൂലം ഒറ്റപ്പെട്ടു പോയ അവരെ സിനിമാലോകത്തു നിന്നും ആരും തിരിഞ്ഞുനോക്കാനുണ്ടായില്ലെന്നും മഞ്ജു വാര്യരെ താനിക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ മാത്രമാണ് സഹായിച്ചതെന്നും ഭാഗ്യലക്ഷ്മി പോസ്റ്റിലൂടെ പറയുന്നു. ആദ്യമൊക്കെ പിണക്കമുണ്ടായിരുന്നുവെങ്കിലും എന്നും അവരോടൊപ്പം ചേര്‍ന്നു നിന്നിരുന്നു താനെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി..അപ്രതീക്ഷിതമായ വേര്‍പാടുകളാണ് രണ്ട് പേരും നല്‍കിയത്..ഒരുമിച്ച് പ്രവര്‍ത്തിച്ച കാലങ്ങളുടെ ഓര്‍മ്മകളേയും അവര്‍ കൊണ്ടുപോയി. അമ്പിളിയുടെ മരണത്തില്‍…
Read More