നടി മായാ എസ് കൃഷ്ണനെതിരേ ഗുരുതര മീടു ആരോപണവുമായി തീയറ്റര്‍ കലാകാരി അനന്യ രാമപ്രസാദ്. മായ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും അതിന്റെ ആഘാതത്തില്‍ നിന്ന് താന്‍ ഇതുവരെ കരകയറിയിട്ടില്ലെന്നും മായ പറയുന്നു മഗളിര്‍മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ. ശങ്കര്‍ ഒരുക്കുന്ന രജനികാന്ത് ചിത്രം 2.0 വിലും മായ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും അനന്യ പറയുന്നു. ഒരു പുരുഷനായിരുന്നു തന്നെ പീഡിപ്പിച്ചതെങ്കില്‍ അത് തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നെ പീഡിപ്പിച്ചത് ഒരു സ്ത്രീയായതുകൊണ്ടാണ് ഞാന്‍ വിഷമിച്ചത്. ചികിത്സയ്ക്കുശേഷമാണ് ഞാന്‍ അനുഭവിച്ച ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നത്.- അനന്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അനന്യയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ… 2016ലാണ് ഞാന്‍ ആദ്യമായി എന്നെ അധിക്ഷേപിച്ചയാളെ കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവള്‍ക്ക് 25 ഉം വയസ്സായിരുന്നു. എന്റെ…
Read More