തിരുവനന്തപുരം: ആനാവൂരിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിൽ ജോലി ലഭിച്ചത് മുൻ സിഐടിയു നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവർ. ആനാവൂർ കത്തിലൂടെ ശിപാർശ ചെയ്ത മൂന്ന് പേരും സഹകരണ സംഘത്തിൽ നിലവിൽ ജോലി ചെയ്യുകയാണ്.എന്നാൽ ആനാവൂരിന്റെ കത്ത് പാർട്ടി തീരുമാനപ്രകാരമായിരുന്നുവെന്നും ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും താൽക്കാലിക നിയമനം ഉൾപ്പെടെ പാർട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നടക്കുന്നതെന്നും അതാണ് പാർട്ടി കീഴ് വഴക്കമെന്നുമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് പുറത്തുവന്നത് വിവാദമായതോടെയാണ് ആനാവൂർ നൽകിയ ശിപാർശ കത്തും പുറത്തുവന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎൽഎ മാരും നൽകിയ ശിപാർശ കത്തുകളും ഇന്നലെ പുറത്ത് വന്നിരുന്നു. കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള…
Read MoreTag: anavoor nagappan
കത്ത് പുത്തരിയല്ല ! സഹകരണസ്ഥാപനത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആനാവൂര്‍ നാഗപ്പന് നല്കിയ കത്ത് പുറത്ത്…
ഒരു കത്തുവിവാദം തീരും മുമ്പേ അടുത്ത കത്ത് വിവാദത്തില്‍പ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആനാവൂരിന്റെ പേരില്‍ നല്കിയാ കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ നല്കിയ കത്താണ് പുറത്തുവന്നത്. അറ്റന്‍ഡര്‍ നിയമനം ഇപ്പോള്‍ നടത്തേണ്ടതില്ലെന്നും ബാങ്ക് ഭരണസമിതിക്ക് നല്കിയ കത്തില്‍ പറയുന്നു കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കത്ത് നല്‍കിയത്. ആനാവൂര്‍ നാഗപ്പന്റെ പേരും ഒപ്പും കത്തില്‍ ഉണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന് ആനാവൂരിന്…
Read More