ക്രൈസ്റ്റ് ചര്‍ച്ച്:സമാധാനം ഉള്ളിടത്ത് തീവ്രവാദം ഉണ്ടാവാറില്ല മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രവാദം ഇല്ലാത്തിടത്തേ സമാധാനം ഉണ്ടാവുകയുള്ളൂ. ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എന്നും മുമ്പിലുള്ള രാജ്യമായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ 2019 മാര്‍ച്ച് 15 അവരുടെ ചരിത്രത്തില്‍ ഇനി അറിയപ്പെടുക കറുത്ത വെള്ളിയാഴ്ച എന്നായിരിക്കും. മുസ്ലിം പള്ളികളില്‍ ചെന്ന് വെടിയുതിര്‍ത്ത് നിരവധി സാധാരണക്കാരെ കൊന്നൊടുക്കിയ ബ്രണ്ടന്‍ ടാറന്റ് എന്ന ഓസ്ട്രേലിയക്കാരന് ന്യൂസിലന്‍ഡിന് സമ്മാനിച്ചിരിക്കുന്നത് തീരാ കളങ്കമാണ്. വെടിയേറ്റു വീണ സാധാരണക്കാരാണ് തങ്ങളുടെ രാജ്യത്തിന്റെ മക്കളെന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് പറഞ്ഞത്. ആക്രമണത്തിനു ശേഷം എന്തിനാണ് ബ്രണ്ടന്‍ ടാറന്റ് മുസ്ലിം പള്ളിയില്‍ കയറി വെടിയുതിര്‍ത്തത് എന്ന ചോദ്യമാണ് ഉയര്‍ന്നു വന്നത്. ഇയാളുടെ അതിതീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പ് പുറത്തു വന്നതോടെയാണ് ഇതിനുത്തരമായത്. കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നത് വംശവെറി പുലര്‍ത്തുന്ന വലതവംശീയവാദിയുടെ നിലപാടുകളാണ്. സംഭവത്തില്‍ ഒരു…
Read More