ഭിത്തിയില്‍ ഒട്ടിച്ച പോസ്റ്റര്‍ കടിച്ചു പറിച്ച നായയ്ക്ക് എതിരെ പോലീസില്‍ പരാതി. ആന്ധ്രയിലാണ് സംഭവം. മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറി നീക്കിയതിനാണ് നായയ്ക്കെതിരേ പരാതി നല്‍കിയത്. തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ദാസരി ഉദയയാണ് പരിഹാസരൂപേണ പരാതി നല്‍കിയത്. വിജയവാഡയിലാണ് സംഭവം. ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറുന്ന നായയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പയക്കരപേട്ട് പൊലീസ് സ്റ്റേഷനില്‍ നായയ്ക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാണ് പരിഹാസരൂപേണയുള്ള പരാതിയില്‍ പറയുന്നത്.
Read MoreTag: andhra pradesh
കഴുതയിറച്ചി കഴിച്ചാല്‍ കുതിരയെപ്പോലെ നില്ക്കും ! കഴുതയിറച്ചി ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രചരണം ; ആന്ധ്രയില്‍ അനധികൃതമായ കഴുത കശാപ്പ് വ്യാപകമാവുന്നു…
കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുന്നു. അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ അടുത്തിടെ വിശ്വാസം പൊട്ടിമുളയ്ക്കുകയായിരുന്നു. കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍. കര്‍ണാടക,…
Read Moreആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം വ്യാപിക്കുന്നു ! ഇതുവരെ രോഗബാധിതരായത് 292 പേര്; ഒരാള്‍ മരിച്ചു…
ഗോദാവരി: ആന്ധ്രാപ്രദേശില്‍ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇവരില്‍ 140 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു ബോധരഹിതരാവുകയാണു ചെയ്യുന്നത്. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇവിടെ എത്തിയിട്ടുണ്ട്. മുന്‍കരുതലെന്നോണം വീടുകള്‍ തോറും അധികൃതര്‍ സര്‍വേ നടത്തുകയാണ്. ജലമലിനീകരണമാണോ രോഗബാധയ്ക്കു കാരണമെന്ന് അറിയുന്നതിനായി പരിശോധനകള്‍ നടക്കുകയാണെന്ന് ഉപ മുഖ്യമന്ത്രി എ.കെ.കെ. ശ്രീനിവാസ് അറിയിച്ചു. നിഗൂഢമായ അസുഖത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദ്രന് അസുഖബാധിതര്‍ക്ക് ശരിയായ പരിചരണം ലഭ്യമാക്കണമെന്ന്…
Read More