അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ ! കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇവരുടെ പ്രതികരണമിങ്ങനെ…

അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രാപ്രദേശിലുള്ള ദമ്പതികളെന്നു വിവരം. നിയമപരമായ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്തതെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഒരു ചാനലിനോട് അവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളും മാധ്യമങ്ങളിലൂടെ അറിഞ്ഞതായി ഇവര്‍ പറയുന്നു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്‍പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തില്‍നിന്നും കുട്ടിയെ ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും അവര്‍ പറഞ്ഞു. ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് വഞ്ചിയൂര്‍ കുടുംബക്കോടതി ഇന്ന് അന്തിമവിധി പറയും. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം കേരളസര്‍ക്കാര്‍ അറിയിച്ചതിനാല്‍…

Read More

ക്ലാസ്മുറിയിലെ കല്യാണം ! പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റില്ലെന്നു വ്യക്തമാക്കി മാതാപിതാക്കള്‍; എന്നാല്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം അസാധുവെന്ന് അധികൃതരും; പുതിയ സംഭവങ്ങള്‍ ഇങ്ങനെ…

ആന്ധ്രാപ്രദേശില്‍ ക്ലാസ്മുറിയില്‍വച്ച് സഹപാഠിയെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മിഷന്‍ അഭയം നല്‍കി. കൗണ്‍സിലിംഗിനായി പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയുടെ കുടുംബവുമായും കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു. ഇരുവര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ഡ്രിയിലെ സ്‌കൂളിലാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ വിവാഹം കഴിച്ചത്. ആണ്‍കുട്ടി പെണ്‍കുട്ടിയെ താലികെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍രോഷം ഉയര്‍ന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി എടുത്തിരുന്നു. നവംബര്‍ ആദ്യവാരമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കാനായിരുന്നു ആളൊഴിഞ്ഞ മുറിയിലെ താലികെട്ട്. ആരെങ്കിലും വരുന്നതിന് മുന്‍പ് വേഗം താലികെട്ടാന്‍ വീഡിയോ പകര്‍ത്തിയ സുഹൃത്ത് ഉപദേശിക്കുന്നതും കേള്‍ക്കാം. നെറ്റിയില്‍ സിന്ദൂരം അണിയിക്കാനും പെണ്‍കുട്ടി പറയുന്നുണ്ട്. എന്തായാലും സംഭവം…

Read More

നൈറ്റി എന്നു പറഞ്ഞാല്‍ നൈറ്റില്‍ ധരിക്കാനുള്ളതാണ് ! പകല്‍ സമയത്ത് സ്ത്രീകള്‍ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴ വിധിച്ച് വിചിത്രഗ്രാമം; നിയമലംഘനം കമ്മിറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി ലഭിക്കുന്നത്…

അമരാവതി: ഡ്രസ്‌കോഡ് എല്ലായിടത്തുമുണ്ടെങ്കിലും ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലുളള ഒരു ഗ്രാമത്തിലുള്ള ഡ്രസ്‌കോഡ് അല്‍പ്പം വിചിത്രമാണ്. പകല്‍സമയങ്ങളില്‍ സ്ത്രീകള്‍ നൈറ്റി ഇടുന്നത് ഇവിടെ കുറ്റകരമാണ്. നൈറ്റിയില്‍ സ്ത്രീകളെ കാണുന്നത് ചില പുരുഷന്മാര്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണ് വിചിത്രമായ നിയമം ഗ്രാമത്തില്‍ കൊണ്ടു വന്നത്. തോക്കലാപ്പളളി എന്ന മുക്കുവ ഗ്രാമത്തിലാണ് ഈ നിയമം ഉളളത്. ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ യോഗം ചേര്‍ന്നാണ് ഇത്തരമൊരു നിയമം ഇവിടെ കൊണ്ടുവന്നത്. ഇത് പ്രകാരം രാവിലെ 6 മുതല്‍ വൈകിട്ട് 7 മണി വരെ സ്ത്രീകള്‍ നൈറ്റി ഉടുത്ത് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല. നിയമം ലംഘിക്കുന്ന സ്ത്രീകള്‍ ഗ്രാമവികസന കമ്മിറ്റിയില്‍ 2000 രൂപ പിഴയായി അടക്കണം. നിയമലംഘനങ്ങള്‍ കമ്മറ്റിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികമായി 1000 രൂപ ലഭിക്കും. ഏഴുമാസം മുമ്പാണ് ഗ്രാമത്തില്‍ ഈ നിയമം നിലവില്‍ വന്നത്. എന്നാല്‍ സംഭവം പുറംലോകം അറിയുന്നതാവട്ടെ കഴിഞ്ഞ വ്യാഴാഴ്ചയും.…

Read More