ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു ! ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ മറക്കാനാവാത്ത അനുഭവം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമ്മൂട്…

മലയാളത്തില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്മാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. ഹാസ്യതാരമായി വന്ന് നായകനടനായ ചരിത്രമുള്ള സുരാജ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് 2019ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൗബിന്‍ താഹിര്‍,സൈജു കുറുപ്പ്,പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രത്തിലെ ഭാസ്‌ക്കര പൊതുവാള്‍ എന്ന കഥാപാത്രത്തെക്കുറിച്ച് അവിസ്മരണീയമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ആ സംഭവത്തെക്കുറിച്ച് സുരാജ് പറയുന്നതിങ്ങനെ…എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്‍പില്‍ ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക്…

Read More