സ്വന്തം ലേഖകൻ തൃശൂർ: ആറു മാസമായി… ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിലെ അജ്ഞാതനായ കൊലയാളി ഇപ്പോഴും മറഞ്ഞിരിക്കുന്നു. അന്വേഷണസംഘത്തിന്റെ സർവശ്രമങ്ങളേയും അതിജീവിച്ച് ആറുമാസത്തിനുശേഷവും കൊലയാളി എവിടെയോ വിലസുന്നു. 2019 നവംബർ 14നു കൊല്ലപ്പെട്ട ആനീസിന്റെ ഘാതകൻ അല്ലെങ്കിൽ ഘാതകർ ആരെന്നോ കൊലനടത്തിയത് എന്തിനുവേണ്ടിയെന്നോ ഉള്ള ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്കു സമീപം പരേതനായ മാംസവ്യാപാരി കൂനൻ പോൾസന്റെ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിംഗ് റൂമിനോടു ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനീസ് ധരിച്ചിരുന്ന സ്വർണവളകൾ മോഷണം പോയിരുന്നു. എന്നാൽ വീട്ടിലുണ്ടായിരുന്ന പണമോ മറ്റ് ആഭരണങ്ങളോ നഷ്ടപ്പെട്ടിരുന്നില്ല. മോഷണമായിരുന്നു കൊലയ്ക്കു പിന്നിലെന്നു സംശയിക്കാമെങ്കിലും വീട്ടിലെ മറ്റുള്ള ആഭരണങ്ങളോ പണമോ നഷ്ടമാകാതിരുന്നതു ദുരൂഹമായി. കൊലപാതകം നടന്ന വീടിനോടു ചേർന്നുള്ള വീട്ടിൽ ക്യാന്പു ചെയ്ത് അന്നുമുതൽ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിവരികയാണെങ്കിലും വ്യക്തമോ അവ്യക്തമോ…
Read More