പരീക്ഷണമെന്ന നിലയില്‍ തിയറ്ററിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. 85ലേറെ പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത ചിത്രം പക്ഷേ വാര്‍ത്തകളില്‍ നിറയുന്നത് മറ്റു കാരണങ്ങളിലാണ്. ആദ്യം വിവാദത്തില്‍പ്പെട്ടത് മൂവാറ്റുപുഴയില്‍ സ്റ്റിക്കറൊട്ടിച്ച കാറിലെത്തി പോലീസിന്റെ നേര്‍ക്ക് തട്ടിക്കയറിയായിരുന്നു. ആ വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് അണിയറക്കാര്‍ നേരിടേണ്ടിവന്നത്. ഇപ്പോഴിതാ തൃശൂര്‍ ഗിരിജ തിയറ്ററില്‍ ബംഗാളികളെ ഇറക്കി സിനിമയ്ക്ക് ആളെക്കൂട്ടിയും ഗുണ്ടായിസം കാണിച്ചുവെന്ന പരാതിയുമാണ് ഉയര്‍ന്നിരിക്കുന്നത്. തിയറ്റര്‍ ഉടമയായ ഡോ. കെ. പി. ഗിരിജ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും നല്കി. ദിലീപ് ചിത്രത്തെ ഒതുക്കുകയെന്ന ഉദ്ദേശത്തോടെയാണ് അങ്കമാലി ഡയറീസിന്റെ അണിയറക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ഗിരിജ പറയുന്നത്. ആളുകുറഞ്ഞ ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിക്കാന്‍ ബംഗാളികള്‍ക്ക് സൗജന്യമായി ടിക്കറ്റ് കൊടുത്ത് കയറ്റുകയും ചിത്രം മാറ്റാതിരിക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഗിരിജ ആരോപിച്ചു.…
Read MoreTag: angamaly diaries
ചോദ്യം ഇഷ്ടപ്പെട്ടില്ല, അങ്കമാലി ഡയറീസിന്റെ സംവിധായകന് ഇറങ്ങിപ്പോയി, പോലീസ് അപമാനിച്ചെന്ന ചോദ്യത്തില്‍ പ്രകോപിതനായത് ലിജോ ജോസ് പെല്ലിശേരി
റിലീസ് ചെയ്തതു മുതല്‍ അങ്കമാലി ഡയറീസ് എന്ന ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച സിനിമയെന്ന അഭിപ്രായമായിരുന്നു ആദ്യം ആളുകളെ ആകര്‍ഷിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിലെ സംവിധായകനും അഭിനേതാക്കളും പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയതോടെ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയും കിട്ടി. മൂവാറ്റുപുഴയില്‍ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു പിഴ ഈടാക്കിയതായിരുന്നു ഇതിന് ആധാരമായ സംഭവം. ഇപ്പോള്‍ വീണ്ടും അങ്കമാലി ഡയറീസ് വാര്‍ത്തയില്‍ നിറയുകയാണ്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പ്രകോപിതനായ സംവിധായകന് ക്ഷോഭിച്ച് ഇറങ്ങിപ്പോയതാണ് കാരണം. എറണാകുളം പ്രസ്ക്ലബിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അങ്കമാലി ഡയറീസ് സംവിധായകന് ലിജോ ജോസ് പെല്ലിശേരിയാണ് പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. അങ്കമാലി ഡയറീസ് സിനിമയുടെ പ്രചാരണതാര്‍ത്ഥം താരങ്ങളെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സംവിധായകനെ പ്രകോപിതനാക്കിയത്. ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പടെ മറച്ചു കൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട്…
Read More